“Sometimes life is going to hit you in the head with a brick. Don’t lose faith”
1976 ലെ വിഡ്ഢി ദിനത്തിൽ സ്റ്റീവ് ജോബ്‌സിന്റെ ജീവിതവും ടെക്ക് ലോകത്തിൻെറ ഗതിയും മാറ്റിമറിക്കുന്ന സംഭവമുണ്ടാകുന്നത്. ബാല്യകാല സുഹൃത്തായ സ്റ്റീവ് വോസ്‌നിയാക്ക്, മൈക്ക് മെര്‍ക്കുല എന്നിവര്‍ക്കൊപ്പം അദ്ദേഹം ആപ്പിൾ ആരംഭിച്ചതായിരുന്നു ആ സംഭവം. വലിയ കമ്പ്യൂട്ടറുകൾ മാത്രമുണ്ടായിരുന്ന കാലത്ത് അവർ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ അവർ വിപണിയിലെത്തിച്ചു. കൂട്ടുകാര്‍ക്കൊപ്പം വീടിന്റെ ഗാരേജില്‍ ആപ്പിള്‍ കമ്പനി തുടങ്ങുമ്പോള്‍ സ്റ്റീവിന് ഇരുപത് വയസ്സായിരുന്നു പ്രായം. അധികം വൈകാതെ ആപ്പിൾ കമ്പ്യൂട്ടറുകൾ ഹിറ്റായി. 25 വയസ്സായപ്പോഴേക്കും സ്റ്റീവിന്റെ ആസ്തി 250 മില്യൺ യു എസ് ഡോളറായി മാറി.