ദുബായ്: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ദുബായ് കറാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിംഗിലാണ് ഈ കഴിഞ്ഞ ബുധനാഴ്ച രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരണപ്പെടുകയും ഒമ്പത് പേർക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവർത്തകൻ നിഹാസ് ഹാഷിം, അബ്ദുറഹ്‌മാന്‍, മുഹമ്മദ് ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.