അബുദാബി: അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘപ്പിക്കുന്ന “തലശ്ശേരി കാർണിവൽ സീസൺ 2” അബുദാബി ഹുദയ്ര്യാത്ത് ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കും. കെഎംസിസി അബുദാബി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂറലി കല്ലിങ്ങൽ പരിപാടി ഉത്ഘാടനം ചെയ്യും. സഫാരി ഗ്രൂപ്പ് എം ഡി യും തലശ്ശേരി CH സെന്റർ ചെയർമാനുമായ സൈനുൽ ആബിദ് മുഖ്യതിഥി ആയിരിക്കും.
തുടർന്ന് 12 പ്രമുഖ ടീമുകൾ അണിനിരക്കുന്ന ക്രിക്കെറ്റ് ടൂർണമെന്റ്, ഫുട്ബോൾ ഷൂട്ട്ഔട്ട്, സ്ത്രീകൾക്കും കുട്ടികൾക്കും വ്യത്യസ്ത മത്സര ഇനങ്ങൾ, കരോക്കെ ഗാനമേള കൈമുട്ടി പാട്ട് തുടങ്ങിയവ അരങ്ങേറും. UAE യിലെ സ്കൂളിൽ നിന്ന് SSLC PLUS TWO പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ മുൻ കേരള നിയമ സഭാ സ്പീക്കർ സീതി സാഹിബിന്റെ പേരിലുള്ള എക്സലൻസി അവാർഡ് നൽകി അനുമോദിക്കും.
പരിപാടി വീക്ഷിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.