Kerala

‘താമിർ ജിഫ്രിയെ പൊലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയത് കണ്ടു’; വെളിപ്പെടുത്തൽ

Published

on

മലപ്പുറം: താനൂരിൽ താമിർ ജിഫ്രിയെ പൊലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയത് കണ്ടുവെന്ന് വെളിപ്പെടുത്തൽ. താമിർ ജിഫ്രിക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജബീറിന്റെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ പ്രതികരണം റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.

താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്ത നാല് പേരെയും സ്റ്റേഷനിൽ നിർത്തിയത് അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ്. താമിറിനെ പൊലീസ് അടിച്ചു കൊന്നതാണെന്ന് ജീബിർ വിളിച്ചു പറഞ്ഞു. കരഞ്ഞു കൊണ്ടാണ് ഇക്കാര്യം വിളിച്ചു പറഞ്ഞത്. താമിറിനെ പൊലീസ് തല്ലി കൊന്നതന്ന് നാലു പേരും ആവർത്തിച്ചു. ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടതായും ജീബിറിന്റെ പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം, കോസുമായി ബന്ധപ്പെട്ട് പൊലീസ് ക്വാർട്ടേഴ്‌സ് സീൽ ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് താനൂരിലെ പൊലീസ് ക്വാർട്ടേഴ്‌സ് സീൽ ചെയ്തത്. ക്വാർട്ടേഴ്സിൽ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ഈ കവറുകള്‍ പ്ലാസ്റ്റിക് കവറുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ പൊതിയാൻ ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും.

താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ട് വന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലാത്തിപോലത്തെ ദണ്ഡ്കൊണ്ട് മർദ്ദിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആമാശയത്തിൽ നിന്ന് രണ്ട് പാക്കറ്റുകൾ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.

താമിർ ഹൃദ്രോഗിയായിരുന്നു. മർദ്ദനം മൂലം രോഗം മൂർച്ഛിച്ചു. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായി. ശരീരത്തിൽ 21 മുറിവുകളുണ്ടെന്നും ഇതിൽ 19 എണ്ണം മരിക്കുന്നതിന് കുറച്ച് മുമ്പുള്ളതെന്നും രണ്ട് മുറിവുകൾ ആന്റി മോർട്ടത്തിന്റേതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്താണ് സംഭവിച്ചത് എന്നതിൻ്റെ ചുരുക്കം പൊലീസ് സർജന് പൊലീസ് നൽകിയില്ല. ഇൻക്വസ്റ്റ് പകര്‍പ്പ് പോലും നൽകിയില്ല. ആമാശയത്തിൽ നിന്ന് ലഭിച്ച രാസപദാർഥങ്ങൾ കെമിക്കൽ പരിശോധനയ്ക്ക് അയച്ചു. ജൂലൈ 31 ന് രാത്രി 11:25നും, ഓഗസ്റ്റ് ഒന്നിന് പുലർച്ചെ 5:25നും ഇടയ്ക്ക് ആകും മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version