Gulf

ടജ്‌വി ഗോൾഡ് & ഡയമണ്ട് എന്ന ആഭരണ ശൃംഖല UAE യിൽ പ്രവർത്തനമാരംഭിക്കുന്നു

Published

on

ദുബായ്: ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും 40 വർഷത്തോളമായി വിവിധ ബിസിനസ് മേഖലയിൽ വിജയകരമായി പ്രവർത്തിച്ചു പോരുന്ന മുഹമ്മദ് ഹനീഫ താഹ ചെയർമാൻ ആയുള്ള ബിസിനസ്സ് ഗ്രൂപ്പിന്റെ പുതു സംരംഭം ടജ്‌വി ഗോൾഡ് & ഡയമണ്ട് എന്ന ആഭരണ ശൃംഖല UAE യിൽ പ്രവർത്തനമാരംഭിക്കുന്നു . 25 വർഷത്തെ സേവനപരിചയമുള്ള സ്ഥാപനം റീബ്രാൻഡ് ചെയ്താണ് ടജ്‌വി ഗോൾഡ് & ഡയമണ്ട് ജ്വല്ലറി ഉപഭോക്താളുടെ മുന്നിലെത്തുന്നത്.

ഓയിൽ & ഗ്യാസ് ട്രെഡിങ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലയിൽ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഹനീഫ അബ്ദുൾ മനാഫ് വൈസ് ചെയർമാൻ ആയും, 25 വർഷത്തോളമായി ജ്വലറി വിതരണ രംഗത്ത് പ്രവർത്തിക്കുന്ന മുജീബ് റഹ്‌മാൻ മാനേജിങ് ഡയറക്ടർ ആയും, CEO ആയി കൺസ്ട്രക്ഷൻ മേഖലയിൽ പതിനഞ്ചു വർഷത്തെ ബിസിനസ് പരിചയമുള്ള ഷമീർ ഷാഫിയും ഗ്രൂപ്പിന് നേതൃത്വം നൽകുന്നു.

ജൂൺ 24 ന് ബഹു. പാണക്കാട് മുനാവറലി ശിഹാബ് തങ്ങൾ തജ്‌വി ജ്വല്ലറിയുടെ ആദ്യ ഷോറൂം ദെയ്‌റ ഗോൾഡ് സൂക്കിൽ ഉത്ഘാടനം നിർവഹിക്കും, ഷാർജ ഗോൾഡ് സൂക്, ദുബായ് കരാമ എന്നിവിടങ്ങളിൽ ഓഗസ്റ്റ് മാസങ്ങളിലായി അടുത്ത ഷോറൂമുകളും, തുടർന്നുള്ള 5 ഷോറൂമുകളും പ്രവർത്തനമാരഭിക്കുന്നതിലൂടെ 100 മില്യൺ ദിർഹത്തിന്റെ നിക്ഷേപം ഗ്രൂപ്പ് ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിൽ 200 മില്യൺ ദിർഹത്തിന്റെ നിക്ഷേപവുമാണ് നടപ്പിലാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

റിട്ടയിൽ മേഖലയിൽ മാത്രമല്ലാതെ ആഫ്രിക്കൻ സ്വർണവ്യാപാര മേഖലയിലെ സ്വർണഘനികളുടെ പ്രവർത്തനം, ബുള്ളിയനുകളുടെ നിർമാണം എന്നിവ ടജ്‌വി ഗ്രൂപ്പിനെ നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയുമിടയിൽ വിശ്വാസമേറിയതാക്കുന്നു.

ആദ്യ ഘട്ടത്തിലെ നിക്ഷേപം നിലവിലെ നിക്ഷേപകരെ മാത്രം ഉൾപെടുത്തിയാണെങ്കിലും,രണ്ടാം ഘട്ട ഘട്ട നിക്ഷേപം ജനങ്ങളിലേക്ക് കൂടെ എത്താൻ കഴിയുന്ന രീതിയിൽ സ്വകാര്യ നിക്ഷേപ ഉപദേശക സ്ഥാപനമായ ക്രെസ്റ്റോൺ മേനോൻ കണ്സള്റ്റന്റ്സ്ന്റെ നേതൃത്വത്തിൽ പബ്ലിക്കിലേക്ക് ഷെയറുകൾ വിൽക്കുന്നതായിരിക്കും.

മികച്ച ഉപഭോക്തൃ അനുഭവത്തിനും ഉപഭോക്തൃ സേവനത്തിനും ഏറ്റവും വലിയ പ്രാധാന്യം നൽകികൊണ്ട് തന്നെ, ഏറ്റവും പുതിയ ഫാഷനിലും ക്വാളിറ്റിയിലും ടജ്‌വി ഗോൾഡ് & ഡയമണ്ട് ജ്വലറി പ്രവർത്തിക്കുമെന്ന് ഗ്രൂപ്പിന്റെ പ്രതിനിധികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version