ചെന്നൈ: ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂര്‍ സ്വദേശിനിയും താംബരം എംസിസി കോളജ് വിദ്യാര്‍ഥിനിയുമായ നിഖിത കെ. സിബി (19) ആണു മരിച്ചത്. ഒന്നാം വര്‍ഷ ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് നിഖിത. ഇരുമ്പുലിയൂരിലെ ഹോസ്റ്റലില്‍ ആയിരുന്നു താമസം.
ഇരുമ്പുലിയൂരിലെ പഴയ റെയില്‍വെ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. ഹെഡ്‌ഫോണില്‍ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കവെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് ട്രെയിന്‍ എത്തിയതു ശ്രദ്ധിക്കാന്‍ കഴിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പ്രാഥമിക നിഗമനം. ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. നിഖിത സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.