റിയാദ്: രാജ്യത്ത് തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയ കേസിൽ നിരവധി പേർ സൗദിയിൽ അറസ്റ്റിൽ. കർശന പരിശോധനയാണ് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സുരക്ഷ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയിരിക്കുന്നത്.
ഒരാഴ്ചക്കിടെ 17,300 ഓളം പേരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. നിയമലംഘനങ്ങൾ നടത്തിയ വിദേശികളെ നാട് കടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം ആണ് പരിശോധന നടത്തിയത്. താമസനിയമ ലംഘനം നടത്തിയ 11,000 പേർ ആണ് പരിശോധനയിൽ പിടിയിലായിരിക്കുന്നത്. അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച 4,100 പേർ ആണ് അറസ്റ്റിലായിരിക്കുന്നു. തൊഴിൽനിയമ ലംഘനം നടത്തിയ 2,351 പേർ ആണ് അറസ്റ്റിലായിരിക്കുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 703 പേർ ആണ് അറസ്റ്റിലായിരിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു