റിയാദ്: നിയമവിരുദ്ധമായി വന്ധ്യതാചികിത്സ നടത്തുന്നവർക്കെതിരെ കർശന നടപിട സ്വീകരിക്കമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലെെസൻസ് ഇല്ലാതെ ചികിത്സ നടത്തിയാൽ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അഞ്ച് വർഷം വരെ തടവ്, 5 ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. തൊഴിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് വരെ കാര്യങ്ങൾ നീങ്ങും. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.