സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5745 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,960 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ വർധിച്ച് 4755 രൂപയിലെത്തി.
ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയാണ്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് രണ്ട് രൂപ വർധിച്ച് വെള്ളി വില 78 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.