സർക്കാർ ജീവനക്കർക്ക് ബോണസ് അനുവദിച്ച് പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. 15.2 കോടി ദിർഹത്തിന്റെ ബോണസ് അനുവദിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്.
സർക്കാരിന്റെ മാനവശേഷി വകുപ്പ് ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട് അതിന് അനുസരിച്ച് മാത്രമേ പെർഫോമൻസ് ബോണസ് നൽകുകയുള്ളു. ജോലിയിൽ സ്ഥിരമായി മികവ് പുലർത്താൻ വേണ്ടി ജീവനക്കാരെ പ്രേരിപ്പിക്കുകയാണ് ഇത് ലക്ഷ്യം വെക്കുന്നത്. കൂടാത ജീവനക്കാർക്ക് മാന്യമായ ശമ്പളം ഉറപ്പുവരുത്തേണ്ടത് സർക്കാറിന്റെ പ്രതിബദ്ധതകൂടിയാണ്. അതിനാൽ ആണ് ഇത്തരത്തിൽ ബോണസ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.