Gulf

ഷാർജയിൽ ട്രാ​ഫി​ക് പി​ഴ​ക​ളി​ൽ 50 ശ​ത​മാ​നം ഇ​ള​വ് പ്രഖ്യാപിച്ചു

Published

on

ഷാർജ: ട്രാ​ഫി​ക് പി​ഴ​ക​ളി​ൽ 50 ശ​ത​മാ​നം വ​രെ ഇ​ള​വ് പ്രഖ്യാപിച്ച് ഷാർജ. ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. 2023 മാ​ർ​ച്ച് 31ന് ​മു​ൻ​പു​ള്ള പി​ഴ​ക​ൾ​ക്കാ​ണ് ഇ​ള​വ്. ഇ​തി​ന് പു​റ​മേ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ൽ, ബ്ലാ​ക്ക് പൊ​യ​ന്‍റ് എ​ന്നി​വ​യും റ​ദ്ദാ​ക്കു​മെ​ന്ന് ഷാ​ർ​ജ പോ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ലൈ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സം ട്രാ​ഫി​ക് പി​ഴ​യി​ൽ 35 ശ​ത​മാ​നം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​യ​മ​ലം​ഘ​നം ന​ട​ന്ന തീ​യ​തി മു​ത​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​ക്കു​ന്ന​വ​ർ​ക്കാ​ണ് 35 ശ​ത​മാ​നം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version