Sports

ഓസ്ട്രേലിയൻ വനിതകൾക്കെതിരായ പരമ്പര; ട്വന്റി 20 ടീമിൽ മിന്നു മണിയും

Published

on

മുംബൈ: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏകദിന, ട്വന്റി 20 ടീമിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം മിന്നു മണിയും ഇടം പിടിച്ചു. ഡിസംബർ 28 മുതൽ ജനുവരി രണ്ട് വരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുക. മൂന്ന് മത്സരങ്ങളും വാങ്കഡെ സ്റ്റേഡിയത്തിലാണ്.‌

ജനുവരി അഞ്ച് മുതൽ ഒമ്പത് വരെ മൂന്ന് ട്വന്റി 20 മത്സരങ്ങളും നടക്കും. നവി മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയം ട്വന്റി 20 മത്സരങ്ങൾക്ക് വേദിയാകും. ഓസ്ട്രേലിയയ്ക്കെതിരായ ഏക ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതകൾ.
ഏകദിന ടീം: ഹർമ്മൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ജമീമ റോഡ്രി​ഗ്സ്, ഷഫാലി വർമ്മ, ദീപ്തി ശർമ്മ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, ശ്രേയങ്ക പാട്ടിൽ, മന്നത്ത് കശ്യാപ്, സൈക ഇസാഖ്, രേണുക സിം​ഗ്, ടിറ്റാസ് സദു, പൂജ വസ്ത്രേക്കർ, സ്നേഹ റാണ, ഹർലിൻ ഡിയോൾ.
ട്വന്റി 20 ടീം: ഹർമ്മൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ജമീമ റോഡ്രി​ഗ്സ്, ഷഫാലി വർമ്മ, ദീപ്തി ശർമ്മ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, ശ്രേയങ്ക പാട്ടിൽ, മന്നത്ത് കശ്യാപ്, സൈക ഇസാഖ്, രേണുക സിം​ഗ്, ടിറ്റാസ് സദു, പൂജ വസ്ത്രേക്കർ, കനിക അഹുജ, മിന്നു മണി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version