റിയാദ്: സൗദി അറേബ്യ, യുഎഇ, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ ബ്ലൂ സൂപ്പര്‍ മൂണ്‍ ദൃശ്യമായി. ഈ അപൂര്‍വ ശാസ്ത്ര പ്രതിഭാസം ഇനി 2037 ജനുവരിയിലാണ് വീണ്ടും സംഭവിക്കുക. ഒരേ മാസത്തില്‍ ഇതിനു മുമ്പ് രണ്ട് സൂപ്പര്‍മൂണ്‍ ഉണ്ടായത് 2018 ലാണ്.
ഓഗസ്റ്റ് 30ന് സൗദി അറേബ്യയ്ക്ക് മുകളില്‍ ദൃശ്യമായ സൂപ്പര്‍ ബ്ലൂ മൂണിന്റെ ചിത്രങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു. ഈ മാസത്തിലെ രണ്ട് സൂപ്പര്‍ മൂണുകളില്‍ അവസാനത്തേതാണിത്. 2023ലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ സൂപ്പര്‍മൂണ്‍ എന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് ഒന്ന് ചൊവ്വാഴ്ചയാണ് ഈ മാസത്തെ ആദ്യത്തെ സൂപ്പര്‍മൂണ്‍ ദൃശ്യമായത്.
ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് കലണ്ടറില്‍ ‘നീല’ എന്നും ‘സഫര്‍’ എന്നും അറിയപ്പെടുന്നു. മിക്ക മാസങ്ങളിലും ഒരു പൗര്‍ണമി മാത്രമേ കാണുകയുള്ളൂവെന്നും ഈ ഓഗസ്റ്റില്‍ രണ്ട് പൂര്‍ണചന്ദ്രനെ കാണാന്‍ സാധിച്ചതായും ജിദ്ദ അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു. യുടെ കണക്കനുസരിച്ച്, മിക്ക മാസങ്ങളിലും ഒരു പൗര്‍ണ്ണമി മാത്രമേ കാണുന്നുള്ളൂ, ഈ ഓഗസ്റ്റില്‍ രണ്ടെണ്ണം ഉണ്ടായിരുന്നു.
സൂപ്പര്‍ മൂണ്‍ സമയത്ത് ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും. അത് സാധാരണയേക്കാള്‍ 14 ശതമാനം വലുതും 30 ശതമാനം കൂടുതല്‍ തെളിച്ചമുള്ളതുമായിരിക്കും. 2023ലെ മൂന്നാമത്തെയും ഓഗസ്റ്റിലെ രണ്ടാമത്തെയും സൂപ്പര്‍ മൂണായിരുന്നു ബുധനാഴ്ച രാത്രിയിലെ പൂര്‍ണചന്ദ്രന്‍. രാത്രി കഴിയുന്തോറും ചന്ദ്രനെ വലയം ചെയ്യുന്ന ശനി ഗ്രഹത്തെ ദൂരദര്‍ശിനിയിലൂടെ കാണാന്‍ നക്ഷത്രനിരീക്ഷകര്‍ക്ക് കഴിയും.
ഓരോ 32 മാസത്തിലും ഒരിക്കല്‍ മാത്രമാണ് ഇങ്ങനെ ചന്ദ്രന്‍ ഏറ്റവും അടുത്ത് വരുന്നത്. ഒരു കലണ്ടര്‍ മാസത്തിനുള്ളില്‍ രണ്ടാമത്തെ പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതില്‍ ഉണ്ടായ പ്രയോഗമാണ് ‘വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍’. ബ്ലൂ മൂണ്‍ എന്ന പദം സൂചിപ്പിക്കുന്നത് ഒരു മാസത്തിനുള്ളില്‍ രണ്ട് പൂര്‍ണ ചന്ദ്രന്‍ അഥവാ സൂപ്പര്‍മൂണുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ്.
നീല ചന്ദ്രനെയും ശനി ഗ്രഹത്തെയും നിരീക്ഷിക്കാന്‍ ഒമാന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി (ഫലക് ഒമാന്‍) അല്‍ അറൈമിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ദുബായ് അസ്‌ട്രോണമി ഗ്രൂപ്പും (ഡിഎജി) സൂപ്പര്‍മൂണ്‍ നിരീക്ഷണ പരിപാടി സംഘടിപ്പിച്ചിരുന്നു. മുഷ്‌രിഫ് പാര്‍ക്കിലെ അല്‍ തുറയ അസ്‌ട്രോണമി സെന്ററിലായിരുന്നു സൗകര്യം. ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉള്ളവര്‍ക്ക് ചന്ദ്രന്റെ ഉപരിതലം കൂടുതല്‍ വിശദമായി കാണാന്‍ കഴിയും.
നീല ചന്ദ്രന്‍ ഭൂമിയോട് 357,530 കിലോമീറ്റര്‍ അടുത്ത് വരുന്ന സമയമാണിത്. ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനാല്‍, അതനുസരിച്ച് ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം മാസത്തില്‍ മാറുന്നു. ഇക്കാരണത്താല്‍ ചന്ദ്രനില്‍ നിന്നുള്ള വെളിച്ചം ഭൂമിയിലേക്ക് വീഴുന്നതിന്റെ തോതില്‍ ഓരോ കാലങ്ങളില്‍ മാറ്റമുണ്ടാവും. ഈ യാത്ര ഭൂമിയുടെ ഏറ്റവും അടുത്ത ബിന്ദുവിലെത്തുമ്പോള്‍ സൂപ്പര്‍ മൂണ്‍ ദൃശ്യമാവും. അടുത്ത സൂപ്പര്‍മൂണ്‍ 2026 മെയ് 31ന് ആയിരിക്കും. ബ്ലൂ സൂപ്പര്‍മൂണ്‍ 2037 ജനുവരിയിലും.