Gulf

2024ലെ സൗദിയിലെ പൊതു അവധികള്‍: പൂര്‍ണമായ ലിസ്റ്റ് കാണാം

Published

on

റിയാദ്: 2024ലെ സൗദി അറേബ്യയിലെ പൊതു അവധികള്‍ നേരത്തേ പ്രഖ്യാപിച്ചത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഉപകാരപ്രദമാവും. ഒഴിവു സമയം പരമാവധി പ്രയോജനപ്പെടുത്താനും അവധിദിനങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അന്താരാഷ്ട്ര-ആഭ്യന്തര യാത്രകള്‍ ആസൂത്രണം ചെയ്യാനും സാധിക്കും.

പ്രവാസികളെ സംബന്ധിച്ച് നാട്ടിലേക്കുള്ള യാത്രകള്‍ക്കാണ് ഇത് കൂടുതല്‍ ഉപകാരപ്പെടുക. സൗദിയില്‍ കുടുംബവുമൊത്ത് കഴിയുന്നവര്‍ക്ക് പൊതുഅവധി ദിനങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിലൂടെ അവധിക്കാല യാത്രകള്‍ക്കും വിനോദയാത്രകള്‍ക്കും നേരത്തേ തയ്യാറെടുപ്പുകള്‍ നടത്താനാവും.

പൊതു അവധി ദിവസങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി ദിവസങ്ങളായി കണക്കാക്കുന്നത്. സ്വകാര്യ മേഖലയില്‍ തൊഴിലിന്റെ സ്വഭാവമനുസരിച്ച് അന്നേ ദിവസം നിയന്ത്രിത അവധിയാണ് ബാധകം. ഇക്കാര്യത്തില്‍ സ്വകാര്യ തൊഴിലുടമകള്‍ക്ക് തീരുമാനമെടുക്കാം. വാണിജ്യസ്ഥാപനങ്ങളിലും കമ്പനികളിലും മറ്റും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അവധി ദിനങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് പകരം ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്നാണ് നിയമം.

2024ലെ സൗദിയിലെ പൊതു അവധി ദിവസങ്ങള്‍

  • സൗദി സ്ഥാപക ദിനം – ഫെബ്രുവരി 22 വ്യാഴാഴ്ച
  • സൗദി പതാക ദിനം – മാര്‍ച്ച് 11 തിങ്കള്‍
  • ഈദുല്‍ ഫിത്വര്‍ – ഏപ്രില്‍ 10 ചൊവ്വാഴ്ച
  • അറഫ ദിനം – ജൂണ്‍ 15 ശനിയാഴ്ച അല്ലെങ്കില്‍ ജൂണ്‍ 16 ഞായറാഴ്ച
  • ഈദ് അല്‍-അദ്ഹ – ജൂണ്‍ 16 ഞായറാഴ്ച അല്ലെങ്കില്‍ ജൂണ്‍ 17 തിങ്കളാഴ്ച
  • ഇസ്ലാമിക പുതുവര്‍ഷം (മുഹറം-1) – ജൂലൈ 7 ഞായറാഴ്ച
  • സൗദി ദേശീയ ദിനം – സെപ്റ്റംബര്‍ 23 തിങ്കള്‍

 

ചില അവധി ദിവസങ്ങളുടെ ഔദ്യോഗിക തീയതികള്‍ ചന്ദ്രദര്‍ശനത്തെ അടിസ്ഥാനമാക്കി ആയതിനാല്‍ ദിവസം പിന്നീടാണ് സ്ഥിരീകരിക്കുക. 2024ല്‍, രാജ്യത്ത് പ്രഖ്യാപിച്ച ചില അവധികള്‍ വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങളോട് ചേര്‍ന്ന് ആയതിനാല്‍ ഒരുമിച്ച് മൂന്നു ദിവസത്തെ ഒഴിവ് ദിനങ്ങള്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version