Gulf

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി സൗദി; കഴിഞ്ഞ മാസം പൂട്ടിയത് 345 വ്യാപാര സ്ഥാപനങ്ങൾ

Published

on

റിയാദ്: വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി സൗദി അറേബ്യ. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ രാജ്യത്ത് കഴിഞ്ഞ മാസം 345 വ്യാപാര സ്ഥാപനങ്ങളാണ് ജിദ്ദ നഗരസഭ അടച്ചുപൂട്ടിച്ചത്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗര സഭ അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ മാസം18,000 ലേറെ വ്യാപാര സ്ഥാപനങ്ങളിലാണ് ജിദ്ദ നഗരസഭയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഗുരുതരമായ നിയമ ലംഘനം നടത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് പൂട്ടുവീണത്.

അമിത വില ഈടാക്കല്‍, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങി നിരവധി നിയമ ലംഘനങ്ങളാണ് ഉദ്യാഗസ്ഥര്‍ കണ്ടെത്തിയത്. നിരവധി സ്ഥാനങ്ങള്‍ക്ക് പിഴ ചുമത്തുകയും താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഇത്തരം സ്ഥാപനങ്ങളും അടച്ചുപൂട്ടിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version