തീർഥാടകർക്കായി സൗദി അറേബ്യയുടെ നൂതന പദ്ധതികൾ ഉയർത്തിക്കാട്ടാൻ സമ്മേളനം വേദിയൊരുക്കി. ലോകമെമ്പാടുമുള്ള ഹജ്ജ് തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
സൗദി വിഷൻ 2030 ന്റെ ഭാഗമായി തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിന് രൂപകൽപ്പന ചെയ്ത വിവിധ പുതിയ സേവനങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിച്ചതിലൂടെ ഈ വർഷത്തെ പരിപാടി ശ്രദ്ധേയമായി. തീർഥാടകരുടെ പാർപ്പിട സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക് സേവനങ്ങൾ യാത്രാ സൗകര്യങ്ങൾ, കാറ്ററിങ് സേവനങ്ങൾ, എന്നിവയിൽ ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ഒന്നിലധികം കരാറുകളിലും സമ്മേളനത്തിൽ ഒപ്പുവെച്ചു. ഇതിനോടകം തന്നെ ഇന്ത്യ, ബഹ്റൈൻ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സൗദിയുമായി ഹജ്ജ് കാരാറിൽ ഒപ്പുവെച്ചു. ഹജ്ജ്, ഉംറ കർമ്മനിർവ്വഹണത്തിന് ഒരുക്കുന്ന സൗകര്യങ്ങൾക്ക് രാജ്യങ്ങൾ നന്ദി അറിയിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.