തിരുവനന്തപുരം: 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നയിക്കും. യുവതാരം രോഹന്‍ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി അഞ്ച് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
സച്ചിന്‍ ബേബി, രോഹന്‍ പ്രേം, ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നീ പ്രമുഖ താരങ്ങളെല്ലാം സ്‌ക്വാഡില്‍ ഇടം പിടിച്ചു. എം വെങ്കട് രമണയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ഉത്തര്‍പ്രദേശാണ് ആദ്യ മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രണ്ടാം മത്സരത്തില്‍ കേരളം അസമിനെ നേരിടും.
കേരള ടീം: സഞ്ജു വിശ്വനാഥ് സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ. സുരേഷ്, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, വിഷ്ണു രാജ്.