കുവെെറ്റ്: കുവെെറ്റിലെ അൽ സൂർ റോഡിൽ നിർമ്മാണ പ്രവർത്തിക്കൾക്കിടെയാണ് മണൽ വീണ് ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു, ഇടുങ്ങിയ ഭാഗത്തെ ജോലിക്കിടെ തൊഴിലാളികൾക്ക് നേരെ മണൽ ഇടിയുകയായിരുന്നു.
അൽ സൂർ, സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്‍ററുകളിൽ നിന്നുള്ള ഫയർ ടീമുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണൽ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് തൊഴിലാളികളെ പുറത്തെടുത്തു. പിന്നീട് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.