ദുബായ്: കഴിഞ്ഞ ദിവസം ദുബായ് വാഫി സിറ്റിയിലെ റാഫിൽസ് ഹോട്ടലിൽ വെച്ച് നടന്ന ”Al Matiya Club” – ന്റെ ബിസിനസ് സംഗമത്തിൽ യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ ആദരിച്ചു. പ്രൗഡ ഗംഭീരമായ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയ ഹിസ് ഹൈനസ് ശൈഖ് സഖർ അൽ ഖാസിമി, ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ മുഅല്ല, ഹിസ് ഹൈനസ് ശൈഖ് അബ്ദുല്ല അൽ ശർഖി എന്നിവർ ചേർന്ന് അദ്ദേഹത്തിന് പുരസ്ക്കാരം നൽകി. നാളിതുവരെയായി യുഎഇയിലെ നിയമപരമായി ചെയ്തുവരുന്ന സേവനങ്ങളെ മുൻ നിർത്തിയാണ് അദ്ദേഹത്തെ പരിപാടിയിൽ ആദരിച്ചത്. ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവമായ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ആഘോഷവേളയിൽ വിശദമാക്കി.
ചടങ്ങിൽ എക്‌സലൻസി അവാദ് ബിൻ മെർജെൻ, പ്രമുഖ ബിസിനസ് സംരംഭകനായ സജി ചെറിയാൻ, ഡോ.താഹിർ കല്ലാട്ട്, Al Matiya Club – ന്റെ ആദ്യ കോച്ചുകളായ അബ്ദുൽ റഹീം അൽ സാദിഖ് , സുലൈമാൻ അൽ ഖാഷിഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.