ദുബായ്: നാലു പതിറ്റാണ്ടായി വിവിധ മേഖലകളില്‍ മിഡില്‍ ഈസ്റ്റില്‍ മുന്‍നിര ശൃംഖലയായി വളര്‍ന്നുവന്ന റൂബി ഗ്രൂപ്പിന്റെ റൂബി ഫിറ്റ്‌നസ് സെന്റര്‍ അല്‍ ഐനില്‍ പ്രവര്‍ത്തനമാരഭിച്ചു. അമേരിക്കന്‍ ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ലോകത്തെ പ്രശസ്ത താരവും നടനുമായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ അല്‍ ഐന്‍ ബറാറി ഔട്‌ലെറ്റ് മാളില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
റൂബി ഗ്രൂപ് ചെയര്‍മാന്‍ ബാലന്‍ വിജയന്‍ രമ വിജയന്‍ സിഇഒമാരായ ഹാമിദലി, അനീഷ് എസ്., ഷിബു, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഖാദർ, ഹരിപ്രസാദ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. റൂബി ഗ്രൂപ്പിന്റെ കീഴിലുള്ള പ്രീമിയം ഔട്‌ലെറ്റാണ് റൂബി ഫിറ്റ്‌നസ് സെന്റര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം സലൂണുകള്‍, മൊറോക്കന്‍ ബാത്ത്, ഹെയര്‍ ഫിക്‌സിംഗ്, ആയുര്‍വേദ കേന്ദ്രം, സ്പാ ആന്റ് മസാജ് സെന്റര്‍, കോസ്‌മെറ്റിക്‌സ് കോര്‍ണര്‍ തുടങ്ങി സൗന്ദര്യ, ആരോഗ്യ, ശാരീരിക ക്ഷമതാ കാര്യങ്ങളില്‍ ഒരു കുടുംബത്തിനാവശ്യമായതെല്ലാം ഇവിടെ ഒരു കുടക്കീഴില്‍ ലഭ്യമാണ്.
റൂബി ഗ്രൂപ്പിന്റെ 40-ാം വാര്‍ഷികാഘോഷ ഭാഗമായി സെര്‍ഗിയോയുടെ ബോഡി ബില്‍ഡിംഗ് ഷോ അരങ്ങേറി. ചടങ്ങില്‍ റൂബി ഗ്രൂപ് ജീവനക്കാരെ അനുമോദിച്ചു. റൂബി ടെക്‌നോളജി, അഡ്വര്‍സിംങ് & പ്രൊഡക്ഷന്റെ റീബ്രാന്റ് ലോഗോ ലോഞ്ചും ഇതോടൊപ്പം നടന്നു.
മേന്മയാര്‍ന്ന കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളാലും മികവാര്‍ന്ന സേവനങ്ങള്‍ കൊണ്ടും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരം, സുരക്ഷ, പരിചരണം എന്നിവ ലഭ്യമാക്കാന്‍ റൂബി ഗ്രൂപ് പ്രതിജ്ഞാബദ്ധമാണെന്നും, ലോകത്തിലെ മുന്‍നിര സേവന ദാതാക്കളാവുകയെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും ചെയര്‍മാന്‍ ബാലന്‍ വിജയന്‍ പറഞ്ഞു.
ചെയര്‍മാന്‍ ബാലന്‍ വിജയന്റെ നേതൃത്വത്തില്‍ 1983ല്‍ തുടങ്ങിയ റൂബി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ വിഷ്ണു വിജയനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപികാ വിജയനുമാണ്. റൂബി ഗ്രൂപ്പിന് കീഴില്‍ റൂബി സലൂണ്‍, റൂബി ഫിറ്റ്‌നസ്, റൂബി അരീന (ഹോട്ടല്‍, റിസോര്‍ട്ട് ശൃംഖല), റൂബി ട്രേഡിംഗ്, ഹാപ്പി ആന്റ് റൂബി സിനിമാസ് ആന്റ് റിലീസസ്, റൂബി അഡ്വര്‍ടൈസിംങ്, റൂബി ടെക്‌നോളജി, റൂബി കോസ്‌മെറ്റിക്‌സ് ആന്റ് ട്രേഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. 50ലധികം റൂബി സലൂണുകളും ആറിലധികം ഫിറ്റ്‌നസ് ജിംനേഷ്യങ്ങളും യുഎഇയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബ്യൂട്ടി, ഹെല്‍ത്ത്, ഫിറ്റ്‌നസ് മേഖലകളില്‍ യുഎഇയിലെ ഒന്നാം നമ്പര്‍ കമ്പനിയാണ് റൂബി. സോഫ്റ്റ്‌വെയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ് ഡെവലപ്പിംഗ് എന്നിങ്ങനെ നിരവധി പദ്ധതികള്‍ റൂബി ടെക്‌നോളജിക്ക് കീഴില്‍ ഗ്രൂപ്പിന്റെ ഭാവി ആസൂത്രണത്തിലുണ്ട്.
‘മിത്ത്’ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന, മൂന്നു തവണ ‘മിസ്റ്റര്‍ ഒളിംപിയ’യായിരുന്ന ലോക പ്രഫഷനല്‍ ബോഡി ബില്‍ഡിംഗ് രംഗത്തെ ഇതിഹാസ നായകന്‍ സെര്‍ഗിയോ ഒലീവിയയുടെ മകനായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ ജിം സ്‌പോര്‍ട്‌സിലെ ലോകോത്തര അത്‌ലറ്റും സിനിമാ താരവും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. ‘സപ്പ്‌സ്: ദി മൂവി’ (2018), ‘ബിഗ്ഗര്‍’ (2018) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ പ്രകടനങ്ങളുള്ള സിനിമകളാണ്.
തന്റെ ജീവിതം ബോഡി ബില്‍ഡിംഗിനായി സമര്‍പ്പിച്ച വ്യക്തിത്വമാണ് അമേരിക്കയിലെ ഷിക്കാഗോയില്‍ ജനിച്ച സെര്‍ഗിയോ ഒലീവിയ ജൂനിയര്‍. നിരവധി അമേച്വര്‍, പ്രഫഷനല്‍ ഷോകള്‍ നടത്തിയിട്ടുള്ള അദ്ദേഹം ബോഡി ബില്‍ഡിംഗ് വ്യവസായത്തിലെ അതുല്യ വ്യക്തിത്വമാണ്. സെര്‍ഗിയോ ജൂനിയറിന്റെ മാതാവും മികച്ച ബോഡി ബില്‍ഡറായിരുന്നു. മൂന്ന് വനിതാ ബോഡി ബില്‍ഡിംഗ് ലോക ചാമ്പ്യന്‍ പട്ടങ്ങളും ഒരു മിസിസ് അമേരിക്ക കിരീടവും അവര്‍ നേടിയിട്ടുണ്ട്. ലോകമെങ്ങുമുള്ള നിരവധി ആരാധകര്‍ക്ക് സെര്‍ഗിയോ ജൂനിയറുമായി കാണാന്‍ റൂബി ഗ്രൂപ് അല്‍ ഐന്‍ റൂബി ഫിറ്റ്‌നസ് സെന്ററില്‍ അസരമൊരുക്കിയിരുന്നു. വ്യത്യസ്ത മേഖലകളിലെ നിരവധി പ്രമുഖരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.