രണ്ടാം പകുതിയുടെ തുടക്കം തന്നെ ടാലിസ്‌ക അല്‍ നസറിനെ വീണ്ടും മുന്നിലെത്തിച്ചു. ഒറ്റാവിയോയുടെ പാസില്‍ നിന്നായിരുന്നു ടാലിസ്‌കയുടെ ഗോള്‍. ലീഡ് വഴങ്ങിയെങ്കിലും തളരാതെ പൊരുതിയ അല്‍ ശബാബ് വീണ്ടും ഒപ്പം പിടിച്ചു. 67-ാം മിനിറ്റില്‍ കാര്‍ലോസാണ് ശബാബിന്റെ രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ 87-ാം മിനിറ്റില്‍ ടാലിസ്‌ക നേടിയ ഗോളിലൂടെ അല്‍ നസര്‍ വിജയമുറപ്പിച്ചു.
പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് റൊണാള്‍ഡോയുടെ അല്‍ നസര്‍. 21 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റാണ് അല്‍ നസറിന്റെ സമ്പാദ്യം. 20 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുള്ള അല്‍ ഹിലാലാണ് ലീഗില്‍ ഒന്നാമത്.