India

42ാം നിലയിൽ നിന്നും ഭീമൻ കല്ല് വീണ് 2 പേർക്ക് ദാരുണാന്ത്യം

Published

on

മുംബൈ: ഭീമന്‍ കല്ല് തലയില്‍ വീണ് രണ്ട് പേര്‍ മരിച്ചു. മുംബൈയില്‍ നിര്‍മാണത്തില്‍ ഇരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നാണ് കല്ലുവീണ് രണ്ട് പേര്‍ മരിച്ചത്. മുംബൈയിലെ വോര്‍ലിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ശഖീര്‍, ഇംറാന്‍ എന്നിവരാണ് മരിച്ചത്.

42 നിലയുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് കല്ല് താഴേക്കു പതിച്ചത്. താഴെ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടം ഉണ്ടായ സമയത്ത് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഈ സമയത്ത് ശബീറും ഇംറാനും കെട്ടിടത്തിന് അടുത്തുള്ള ഹൗസിങ് സൊസൈറ്റിയില്‍ ജോലി ചെയ്യുകയായിരുന്നു.

ശബീറും ഇംറാനും ചായ കുടിക്കാനായി എത്തിയപ്പോഴാണ് കല്ല് താഴേക്ക് വീണത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version