Gulf

റിയാദ്- തിരുവനന്തപുരം വിമാന സർവീസ് ഇനിയും തുടങ്ങിയില്ല; കണക്ഷൻ ഫ്ലൈറ്റിനെ ആശ്രയിച്ച് സൗദി പ്രവാസികൾ

Published

on

റിയാദ്: റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവീസ് നിലച്ചിട്ട് മാസങ്ങളായി. ഇതുവരെ ഈ റൂട്ടിലുള്ള വിമാന സർവീസ്‌‌‌ തുടങ്ങിയിട്ടില്ല. സൗദിയിലേക്ക് പോകുന്ന പ്രവാസികളെ വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ഇത്. മാസങ്ങളായി സൗദിയിലേക്ക് പോകുന്നവർ വളരെ ബുദ്ധിമുട്ടിയാണ് യാത്ര പോകുന്നത്.

റിയാദിൽ നിന്നും നേരിട്ട് തിരുവനന്തപുരത്തേക്ക് വിമാന സർവീസ് തുടങ്ങുന്ന കാര്യത്തിൽ നിരവധി തവണ പരാതികളുമായി പ്രവാസി സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിൽ ഇപ്പോഴും വേണ്ടത്ര നടപടികൾ ഉണ്ടായിട്ടില്ല. അഞ്ച് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തേക്ക് റിയാദിൽ നിന്നും മതി നേരിട്ട് വിമാനം ഉണ്ടെങ്കിൽ എന്നാൽ ഇപ്പോൾ കണക്ഷൻ വിമാനങ്ങളെ ആശ്രയിച്ചാണ് പ്രവാസികളുടെ യാത്ര. റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവർ സൗദിയിലെ മറ്റുവിമാനത്താവളങ്ങൾ വഴിയാണ് യാത്ര ചെയ്യുന്നത്.

ദമാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നും നേരിട്ട് സർവ്വീസുകൾ ഉണ്ട്. വലിയൊരു വിഭാഗം ആളുകളും ദമാം, ജിദ്ദ വിമാനത്താവളങ്ങളിൽ എത്തിയാണ് യാത്ര ചെയ്യുന്നത്. അല്ലെങ്കിൽ റിയാദിൽ നിന്നും ദുബായിലേക്കോ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലേക്കോ പോയി അവിടെ നിന്നും കണക്ഷൻ ഫ്ലൈറ്റിനെ ആശ്രയിച്ചാണ് നാട്ടിൽ എത്തുന്നത്. ചെറിയ കുഞ്ഞുങ്ങളുമായി ആയിരിക്കും പലരുടേയും യാത്ര. കിടപ്പു രോഗികൾക്കും മരണം, ആശുപത്രി, ചികിത്സാ ആവശ്യങ്ങൾക്കായി വോഗത്തിൽ നാട്ടിലേക്ക് വരുന്നവർക്കും ആണ് ഈ യാത്ര വലിയ ബുദ്ധിമുട്ടാകുന്നത്.
പെട്ടെന്ന് നാട്ടിലെത്താൻ സാധിക്കുന്ന തരത്തിൽ റിയാദിൽ നിന്നും വരുന്നത് വലിയ ബുദ്ധിമുട്ടാകും.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലയിൽ നിന്നുള്ളവർ ആണ് കൂടതൽ ആയും തിരുവനന്തപുരം വിമാനത്താവളം ആണ് ആശ്രയിക്കുന്നത്. കന്യാകുമാരി, നാഗർകോവിൽ, മധുര, തെങ്കാശി എന്നീ തമിഴ്നാട്ടുക്കാരും യാത്രക്കായി ആശ്രയിക്കുന്നത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ആണ്. ഗൾഫ് എയർ ബഹ്റെെൻ വഴിയും കുവൈറ്റ് വഴി, സൗദിയ, കുവൈറ്റ് എയർവെയ്സുകളും, ദോഹ വഴി ഖത്തർ എയറും,കൊളംബോ വഴി ശ്രീലങ്കൻ എയറും തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്നത്. എയർ ഇന്ത്യ അടക്കമുള്ള കമ്പനികൾ തിരുവനന്തപുരത്തു നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു.

പ്രവാസി സംഘടനകൾ നിരവധി തവണ കേന്ദ്ര, കേരള സർക്കാറുകളുടെ ശ്രദ്ധയിൽ വിഷയം അറിയിച്ചു. എന്നാൽ ഇതിന് ഒന്നും പരിഹാരം ഉണ്ടായിട്ടില്ല. ഓണം അവധി അടുക്കാൻ ആയിരിക്കുന്നു. കേരളത്തിലേക്ക് അവധിക്കായി നാട്ടിേക്ക് വരാൻ ആളുകൾ കൂടുതൽ ആയിരിക്കും നേരിട്ടുള്ള വിമാനം ഇല്ലെങ്കിൽ യാത്രവളരെ സുഖകരമായിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version