Gulf

ഇ​ഖാ​മ പു​തു​ക്ക​ൽ, നാ​ട്ടി​ൽ പോ​ക​ൽ എ​ന്നി​വ​ക്കെ​ല്ലാം തടസമാകും, യാത്രയ്ക്ക് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി കുവെെറ്റ്

Published

on

കുവെെറ്റ്: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളിൽ വീഴ്ച വരുത്തിയാൽ പിഴ അടക്കാതെ രാജ്യം വിടാനാകില്ല. പ്രവാസികളായ ഡ്രെെവർമാർ യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ ഇക്കര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ യാത്രക്ക് അത് തടസമാകും. കുവെെറ്റ് അഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

നിയമം ശനിയാഴ്ച മുതൽ നിലവിൽ വന്നു. പ്രവാസികളായ ഡ്രെെവർമാർക്ക് പിഴ രാജ്യം വിടും മുമ്പ് ഈടാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കുവെെറ്റ് പുതിയ നിയമ നടപടി കൊണ്ടുവന്നിരിക്കുന്നത്. വാഹനം ഓടിക്കുന്നവർ നിയമങ്ങൾ പാലിക്കണം. നിയമലംഘനങ്ങൾ വരുത്താതെ ജീവനും സ്വത്തിനും നഷ്ടം വരുത്താതെ നോക്കണം. പിഴ വന്നാൽ ഉടൻ അടച്ചു തീർക്കണം. ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടക്കാതെ ഇരുന്നാൽ ഇഖാമ പുതുക്കൽ, പെട്ടെന്ന് നാട്ടിൽ പോകൽ എന്നിവയെല്ലാം വന്നാൽ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടായിരിക്കും. അഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ട്രാഫിക് വിഭാഗത്തിന്റെ ഓൺലൈൻ പോർട്ടൽ പിരശോധിക്കാം, അല്ലെങ്കിൽ ആപ് പരിശോധിക്കാം എന്നാൽ പിഴ ലഭിച്ചിട്ടുണ്ടോയെന്ന് മനസിലാക്കാൻ സാധിക്കും. കുവെെറ്റൽ ജോലി ചെയ്യുന്ന ഡ്രെെവർമാർ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് സിവിൽ ഐഡി നമ്പർ, വാഹന നമ്പർ എന്നിവ നൽകി ഈ സെെറ്റിൽ കയറി പരിശോധിക്കണം. പിഴ ഉണ്ടെങ്കിൽ ഉടൻ അടക്കണം.

പിഴ അടക്കാതെ ഇരുന്നാൽ കര-വ്യോമ അതിര്‍ത്തികള്‍ കടക്കാൻ പ്രവാസികൾക്ക് സാധിക്കില്ല. നിരീക്ഷണ കാമറകളിൽ പതിയുന്ന ഇത്തരം നിയമ ലംഘനങ്ങൾ പലപ്പോഴും ശ്രദ്ധയിൽപ്പെടാതെ വരും. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓൺലൈൻ പോര്‍ട്ടല്‍ വഴിയോ ഗതാഗത വകുപ്പിന്റെ ഓഫിസുകള്‍ വഴിയോ അടക്കാൻ സാധിക്കും. കൂടാതെ വിമാനത്താവളങ്ങളിലും അതിർത്തി ചെക്പോസ്റ്റുകളിലും വെച്ച് പിഴ അടക്കാൻ സാധിക്കും. ഇവിടെയുള്ള പേമെന്റ് ഓഫീസുകൾ വഴിയായിരിക്കും പിഴ അടക്കേണ്ടത്.

അപകടങ്ങൾ കുറക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക, എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. നിയമം കർശനമാക്കുന്നതോടെ നിയമ ലംഘനങ്ങൾ കുറക്കുകയാണ് കുവെെറ്റ് അധികൃതർ ലക്ഷ്യം വെക്കുന്നത്. റോഡ് നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ട്രാഫിക് നിയമ ലംഘനങ്ങള്‍ ഇല്ലാതെ സ്വദേശികളും വിദേശികളും വാഹനം ഓടിക്കാൻ ശ്രമിക്കണം എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഗതാഗത നിയമലംഘനങ്ങൾ വരുത്തിയ വാഹനങ്ങളുമായി രാജ്യത്തിന് പുറത്തു കടക്കാൻ വിലക്കുണ്ട്. പിഴ അടച്ചാൽ മാത്രമേ വാഹനങ്ങള്‍ക്ക് രാജ്യാതിർത്തിയിൽനിന്ന് പുറത്തേക്ക് പോകാന്‍ അനുമതി ലഭിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version