യുഎഇ: വാഹനമോടിച്ച് ലൈസൻസിൽ നെഗറ്റീവ് പോയിന്റ് ലഭിച്ചവർക്ക് കുറക്കാൻ അവസരമൊരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്നവർക്ക് തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്ന ഓഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിക്കുകയാണെങ്കിൽ നിങ്ങൾക്ക് നെഗറ്റീവ് പോയിന്റുകൾ കുറക്കാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഈ മാസം 28ന് സീറോ ആക്സിഡന്റ് ഡേ ക്യാംപയിൻ എന്ന പദ്ധതി യുഎഇ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇത് വിജയിപ്പിക്കാൻ വേണ്ടിയാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്.
യുഎഇയിൽ വാഹനമോടിക്കുന്ന പ്രവാസികളടെ എപ്പോഴും വട്ടം കറക്കുന്ന ഒന്നാണ് ഈ നെഗറ്റീവ് പോയിന്റ്. രേഖകൾ ഇല്ലാത വാഹനം ഓടിക്കുക, നിയമം ലംഘിച്ച് വാഹനമോടിക്കുക, അപകടകരമായ ഡ്രൈവിങ്, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, തുടങ്ങിയവയെല്ലാം നെഗറ്റീവ് പോയിന്റ് ലഭിക്കാൻ കാരണമാകും. ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തുന്ന നെഗറ്റീവ് പോയിന്റുകൾ 24 എണ്ണത്തിൽ എത്തിയാൽ ലെെസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങും.