ബഹ്റെെൻ: നിയമലംഘനം പ്രചരിപ്പിക്കന്ന വീഡിയോ പങ്കുവെച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബഹ്റെെൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ അധിക്ഷേപിച്ച് സംസാരിക്കുകയും മോശം പറയുകയും ചെയ്തുവെന്നാണ് കേസ്.
രാജ്യത്തെ നിയമം ദുരുപയോഗം ചെയ്തു. നിയമലംഘനം നടത്തി എന്നിവ കേസിൽ ഉൾപ്പെടുന്ന കുറ്റങ്ങളാണ്. വീഡിയോ പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു. മോശം വാക്കുകൾ ഉപയോഗിച്ച് ഔദ്യോഗിക സ്ഥാപനത്തിന് നേരെ സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തെറ്റായ വിവരങ്ങൾ ഇയാൾ വീഡിയോയിലൂടെ പറയുന്നുണ്ട്. ഇതെല്ലാം ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന കാര്യങ്ങളാണ്. നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതിയെ റിമാന്റ് ചെയ്തിരിക്കുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു.