Gulf

റാസൽഖൈമ–ഒമാൻ ബസ് സർവീസ് ആരംഭിച്ചു; നിരക്കുകളും സ്റ്റോപ്പുകളും ഇങ്ങനെ

Published

on

റാസൽഖൈമ: ദുബായിലെ വിവിധ നഗരങ്ങളിൽ നിന്നും ഒമാനിലേക്ക് കൂടുതൽ ബസ് സർവീസുകൾ എത്തുന്നു. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസണ്ടത്തിലേക്കാണ്  ബസ് സർവീസ് റാസൽഖെെമയിൽ നിന്നും ആരംഭിക്കുന്നത്. 50 ദിർഹമാണ് ടിക്കറ്റ് നിരക്കായി യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും സർവീസ് ഉണ്ടായിരിക്കുക. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് സർവീസ്. രണ്ടര മുതൽ 3 മണിക്കൂറാണ് യാത്രാസമയം. രണ്ട് രാജ്യങ്ങൾക്കുമിടയിൽ വിനോദ സഞ്ചാരം വർധിപ്പിക്കാൻ പുതിയ ബസ് സർവീസ് സഹായിക്കും എന്നാണ് അധികൃതർ കണക്കുക്കൂട്ടുന്നത്.

റാസൽഖൈമയിലെ അൽദൈത് സൗത്തിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്നാണ് ബസ് സർവീസ് ആരംഭിക്കുന്നത്. റാംസ്, ഷാം എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പുണ്ടാകും. മുസണ്ടം ഗവർണറേറ്റിൽ ഹാർഫ്, ഖദ, ബുഖ, തിബാത്ത് എന്നിവിടങ്ങളിൽ ബസ് നിർത്തും.
യുഎഇക്കും ഒമാനുമിടയില്‍ ബസ് സർവീസ് ആരംഭിക്കുന്നതോടെ മലയാളികൾക്ക് വലിയ അനുഗ്രഹമായി മാറും. ഒമാനിലെ സലാല ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദർശിക്കാൻ ഇനി എളുപ്പമാകും. ഖസബ് വിലായത്തിൽ ആയിരിക്കും ബസ് സർവീസ് അവസാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version