ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വെച്ച് ഹിമവാഹനത്തില്‍ സഞ്ചരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ശ്രീനിവാസ് ബി വിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.ശ്രീനിവാസിന്റെ വീഡിയോ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും റീട്വീറ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി ജമ്മു കാശ്മീരില്‍ എത്തിയിരിക്കുന്നത്.