ദോഹ: സ്വീഡനിൽ ഖുർആൻ കത്തിക്കുന്നതിന് വീണ്ടും അനുമതി നൽകിയതിൽ പ്രതിഷേധവുമായി ഖത്തർ. ഖത്തറിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഇത്തരം നീചമായ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്വീഡിഷ് ഭരണകൂടുത്തോട് ആവശ്യപ്പെട്ടു. ബലിപെരുന്നാൾ ദിനത്തിൽ സ്വീഡനിൽ ഖുർആൻ കത്തിച്ചത് ആഗോള തലത്തിൽ തന്നെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.