Gulf

സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വീ​ണ്ടും ഇടംപിടിച്ച് ഖ​ത്ത​ർ

Published

on

ഖത്തർ: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ വീണ്ടും ഇടം പിടിച്ചു. ആസ്‌ട്രേലിയയിലെ ഇക്കണോമിക്‌സ്, പീസ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള സമാധാന സൂചികയിൽ ആണ് ഖത്തർ ഇടം പിടിച്ചിരിക്കുന്നത്. ആദ്യ 10 രാജ്യങ്ങളിൽ ആണ് ഖത്തർ സ്ഥാനം പിടിച്ചിരിക്കുന്നത്.

സൂചികയിൽ തുടർച്ചയായ അഞ്ചാം വർഷവും ഖത്തർ തന്നെയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 163 രാജ്യങ്ങൾ ഉൾപ്പെടുത്തിയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം ഖത്തർ 29ാം സ്ഥാനത്തായിരുന്നു എത്തിയത്. സിഡ്‌നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ന്യൂയോർക് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും കേന്ദ്രങ്ങൾ ഉണ്ട്. ആഗോള സമാധാന സൂചികയിൽ ഖത്തർ ഒമ്പതാമതും അറബ് ലോകത്ത് ഒന്നാമതുമാണ് എത്തിയിരിക്കുന്നത്.

2011 മുതൽ 2022 വരെ ദേശീയതന്ത്രത്തിന്റെ വിവിധ ഘട്ടങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ആരംഭിക്കുകയും നടപ്പാക്കുകയും ചെയ്തെന്ന് ഖത്തർ ടി. വിയോട് സംസാരിക്കവേ ആഭ്യന്തര മന്ത്രാലയം സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ഫോളോഅപ് വിഭാഗം മേധാവി ക്യാപ്റ്റൻ മുഹമ്മദ് നാസർ അൽ ഖലീഫ പറഞ്ഞു. കുറഞ്ഞ കുറ്റകൃത്യനിരക്ക്, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം മുൻപന്തിയിൽ ഫിഫ ലോകകപ്പ് വിജയകരമായി നടത്തി തുടങ്ങിയ കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഖത്തറിന് ഈ സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചത്. ആഗോളാടിസ്ഥാനത്തിലും സുരക്ഷ, സമാധാന സൂചികയിലും മുന്നിൽ എത്താൻ ഇതോടെ ഖത്തറിന് സാധിച്ചു.

രാജ്യത്ത് കുറ്റ കൃത്യം കുറഞ്ഞു. കൊവിഡ് ഭീഷണിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിജയിച്ചു. ഇതെല്ലാം ഒരു നേട്ടമായി എടുത്ത് കാണിക്കാൻ സാധിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ, സമാധാന സൂചികയിൽ മുന്നിലെത്തുന്നതിൽ ഖത്തർ ലോകകപ്പ് നടത്തിപ്പിന്റെ വിജയം പ്രധാന പങ്കുവഹിച്ചെന്ന് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ഫോളോഅപ് വിഭാഗം മേധാവി ക്യാപ്റ്റൻ മുഹമ്മദ് നാസർ അൽ ഖലീഫ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version