പഴയങ്ങാടി: 34 വർഷമായി യു.എ.ഇ.യിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി, വെങ്ങര പ്രവാസി യു.എ.ഇ. പ്രസാഡണ്ട്, എം.എം ജെ.സി.ദുബൈ കമ്മിറ്റി പ്രസിഡണ്ടുമായ പുന്നക്കൻ മുഹമ്മദലിയെ ജന്മനാട്ടിലെ
വെങ്ങര മുസ്ലിം കൾച്ചറൽ അസോസിയേഷൻ ആദരിച്ചു.ഉപഹാരം ഉമർ ഫൈസി തങ്ങൾ നൽകി. കെ. മൊയ്തീൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ SKJM ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം, മുഹമ്മദലി ഫൈസി, ത്വാഹാ മുഹമ്മദ് ഫൈസി . എസ് ഇ അബ്ദുൽ ജലീൽ സാജിദ് മൗലവി നൂറുദ്ദീൻ ദാരിമി . കെ വി ഫാറൂഖ് യു എ ഇ, റിയാദ് മുസ്തഫ ഹാജി, എം വി നജീബ്, കെ സി ജാഫർ പാലക്കോട് എന്നിവർ പ്രസംഗിച്ചു.
എംകെ ഹാരിസ് സ്വാഗതവും എംപി അഹമ്മദ് നന്ദിയും പറഞ്ഞു.