Gulf

ഫോണിൽ തൊട്ടാൽ പിഴ; ഖത്തറിൽ ഓട്ടോമാറ്റിക് റഡാറുകൾ ഇന്ന് മുതൽ പണി തുടങ്ങും

Published

on

ദോഹ: വാഹനമോടിക്കുന്നതിനിടയില്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബല്‍റ്റ് ധരിക്കാതിരിക്കുക എന്നിങ്ങനെ നിയമം ലംഘിക്കുന്നവരെ ഓട്ടോമാറ്റിക്ക് റഡാറുകൾ പിടികൂടും. സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും. 500 ഖത്തര്‍ റിയാലാണ് നിയലംഘരിൽ നിന്ന് ഈടാക്കുന്ന പിഴ തുക.

24 മണിക്കൂറും ഇവ പ്രവര്‍ത്തിയ്ക്കും. രാത്രിയിലും പകലും ഒരുപോലെ നിയംലംഘനങ്ങള്‍ കൃത്യമായി റഡാറുകളില്‍ പതിയും. രാജ്യത്തെ റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കടുപ്പിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഗണ്യമായ രീതിയില്‍ അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മേജര്‍ ഹമദ് അലി അല്‍ മുഹന്നദി പറഞ്ഞു.

മൊബൈല്‍ ഫോണ്‍ കയ്യില്‍ പിടിച്ചാലും ഡാഷ്‌ബോര്‍ഡില്‍വെച്ച് കയ്യില്‍ തൊട്ടാലും ക്യാമറ പിടികൂടും. എന്നാല്‍ ഡാഷ്‌ബോര്‍ഡില്‍ വെച്ച ഫോണ്‍ ഹെഡ്‌സെറ്റ് വഴിയോ സ്പീക്കറിലിട്ടോ സംസാരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കില്ല. രാജ്യത്ത് കഴിഞ്ഞ മാസം 27 മുതല്‍ തന്നെ ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version