Entertainment

ഓസ്‌കറിൽ മുത്തമിട്ട് ഇന്ത്യ

Published

on

ലൊസാഞ്ചലസ്: ഓസ്കറിൽ തലയെടുപ്പോടെ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി പാട്ട് പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. ഓസ്കറിൽ ഇരട്ട നേട്ടം കൊയ്ത് ഇന്ത്യ തിളങ്ങി. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’, ഗുനീത് മോങ്ക ത്രം നിർമിച്ചിരിക്കുന്നു. മികച്ച നടനായി ബ്രെൻഡൻ ഫ്രേസർ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ൽ. മികച്ച നടി മിഷേൽ യോ. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വനിതയാണ് മിഷേൽ യോ. മികച്ച ചിത്രമായി എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തിരഞ്ഞെടുക്കപ്പെട്ടു. 7 പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡ‌ക‌്‌ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങളുമായി ജർമൻ ചിത്രമായ ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ നേട്ടം കൊയ്തു.

മികച്ച ഒറിജിനൽ സ്ക്രീൻപ്ലേ: എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്

മികച്ച വിഷ്വൽ എഫക്ട്: അവതാർ ദ് വേ ഓഫ് വാട്ടർ ∙

മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോൾ, ദ് ഫോക്സ് ആൻഡ് ദ് ഹോഴ്സ്’

മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്)

മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം : ആൻ ഐറിഷ് ഗുഡ്ബൈ (ടോം ബേർക്‌ലീ, റോസ് വൈറ്റ്)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവല്‍നി

മികച്ച ഒറിജിനൽ സ്കോർ: ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്

മികച്ച ഛായാഗ്രഹണം: ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്)

മികച്ച മേക്കപ് ആൻഡ് ഹെയർസ്റ്റൈൽ: അഡ്രിയെന്‍ മോറോ, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി (ചിത്രം: ദ് വെയ്ൽ)…

മികച്ച കോസ്റ്റ്യൂം ഡിസൈനർ: റൂത്ത് കാർട്ടർ (ബ്ലാക് പാന്തർ വക്കാണ്ട ഫോർഎവർ)

മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം: ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്

ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്ന ഓസ്കർ പുരസ്കാരങ്ങൾ അടങ്ങിയ വേദിയാകും ഇത്തവണ ചടങ്ങിനെ വേറിട്ടുനിർത്തുക. രിടവേളയ്ക്കു ശേഷം ജിമ്മി കിമ്മെൽ വീണ്ടും ഓസ്കർ അവതാരകനായി മടങ്ങിയെത്തുന്നു. ഓസ്കറിൽ ‘നാട്ടു നാട്ടു’ മുഴങ്ങികേൾക്കുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ പ്രേക്ഷകർ. രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, കീരവാണി അടക്കമുള്ളവർ അതിഥികളായി ഓസ്കർ വേദിയിലുണ്ടാകും.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version