ഒമാൻ: ഒമാൻ റിയാലിന്റെ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. തിങ്കളാഴ്ച രാവിലെ ഒരു റിയാലിന് 215.80 രൂപ വരെയാണ് വിനിമയ നിരക്ക് ലഭിച്ചത്. വരും ദിവസങ്ങളിൽ ഇനിയും വർധിക്കാൻ ആണ് സാധ്യതയെന്നാണ് ധനവിനിമയ ഇടപാട് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പറയുന്നത്. 216 രൂപക്കടുത്ത് വരും എന്നാണ് പ്രവജനം. അന്താരാഷ്ട്ര വിനിമയ നിരക്ക് പേർട്ടലായ ‘എക്സ് ഇ എക്സ്ചേഞ്ച്’ ഒരു ഒമാനി റിയാലിന് 216 രൂപയിൽ കൂടുതൽ നിരക്കാണ് കാണിച്ചിരുന്നത്.
റിയാലിന്റെ നിരക്ക് കൂടിയതോടെ വിനിമയ സ്ഥാപനങ്ങളിൽ പണം അയക്കാൻ കൂടുതൽ പ്രവാസികൾ എത്തിയിരുന്നു. ഓണം അടുത്തതോടെ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികളുടെ തിരക്ക് വേണ്ടി എത്തിയിരുന്നു. നിരക്ക് കൂടിയത് പലർക്കും വലിയ ആശ്വാസമായി. കഴിഞ്ഞ കുറച്ച് ദിവസമായി വിനിമയ നിരക്ക് ഉയർന്നുതന്നെ നിൽക്കുന്നുണ്ട്. ജൂൺ മാസത്തിൽ വിനിമയ നിരക്ക് 212 എത്തിയിരുന്നു. ഇത് കുറഞ്ഞ നിരക്കായിരുന്നു. കഴിഞ്ഞ ഒക്ടോബർ 20നാണ് ഇതിന് മുമ്പ് വിനിമയ നിരക്ക് സർവകാല റെക്കോഡിൽ എത്തിയത്. അന്ന് 215 രൂപയാണ് ഒരു റിയാലിന് ലഭിച്ചത്.
അമേരിക്കൻ ഡോളർ ശക്തി പ്രാഭിച്ചത് കാരണം ആണ് ഇന്ത്യൻ രൂപയുടെ മൂല്യം തകരാൻ കാരണമായത്. വിനിമയ നിരക്ക് ഉയരാൻ പ്രധാന കാരണം ഇതാണ്. ഫെഡറൽ റിസർവ് അടുത്തിടെ ചില സാമ്പത്തിക പരിഷ്കരണങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കാനിടയാക്കിയത്.