Gulf

ഒമാനി മാധ്യമപ്രവര്‍ത്തക റഹ്‌മ ബിന്‍ത് ഹുസൈന്‍ അല്‍ ഈസ അന്തരിച്ചു

Published

on

മസ്‌ക്കറ്റ്: ഒമാനി മാധ്യമപ്രവര്‍ത്തക റഹ്‌മ ബിന്‍ത് ഹുസൈന്‍ അല്‍ ഈസ അന്തരിച്ചു. അസുഖബാധിതയായി കഴിയുകയായിരുന്ന റഹ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാര്‍ത്തകളും ടിവി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ മാധ്യമ പ്രവര്‍ത്തകയാണ് റഹ്‌മ. ഒമാന്‍ ടിവിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച വനിത അവതാരകരില്‍ പ്രമുഖയാണ്.

ഒമാൻ ടിവി, റേഡിയോ അവതാരകയുടെ നിര്യാണത്തിൽ വാർത്താവിതരണ മന്ത്രാലയം അനുശോചിച്ചു. കുട്ടികള്‍ക്കായുള്ള ടിവി ഷോകളാണ് അവതരിപ്പിച്ചിരുന്നത്. കുടുംബങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന പരിപാടികളും അവതരിപ്പിച്ചിരുന്നു. മാധ്യമരംഗത്ത് ഒമാനി സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ റഹ്മ ഒരു പ്രധാന പങ്ക് വഹിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി വാർത്താ ബുള്ളറ്റിനുകളും വിവിധ ടിവി ഷോകളും അവതരിപ്പിച്ചുകൊണ്ട് ഒമാനിലെ സുൽത്താനേറ്റിലെ മാധ്യമ വികസനത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version