Gulf

പത്ത് വര്‍ഷത്തെ സാംസ്‌കാരിക വിസ അവതരിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍

Published

on

ഒമാൻ: പത്ത് വര്‍ഷത്തെ സാംസ്‌കാരിക വിസ അവതരിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍. എഴുത്തുക്കാരെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഒമാൻ 10 വർഷത്തെ സാംസ്‌കാരിക വിസ അവതരിപ്പിച്ചത്. മികച്ച സര്‍ഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുന്ന സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ആണ് ലക്ഷ്യം വെക്കുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് സംസ്കാരിക വിസ അവതരിപ്പിച്ചിരിക്കുന്നത്. ഒമാനിലേക്ക് കൂടുതൽ എഴുത്തുകാരെ ആകർശിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. മീഡിയ ആന്‍ഡ് കള്‍ച്ചര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു വിസ അവതരിപ്പിക്കാൻ ഒമാൻ തീരുമാനിച്ചത്.

സാംസ്‌കാരിക പൈതൃകം, വാസ്തുവിദ്യ, ഭാഷ, സാഹിത്യം, കാലിഗ്രഫി, ശില്‍പ്പം, ഡ്രോയിങ്, മറ്റു കലാമേഖലകള്‍ എന്നിവയില്‍ മുന്നേറ്റം വരും എന്നാണ് കരുതുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമാനികളുടെ വേതനം വര്‍ധിപ്പിക്കാൻ ശുപാർഷ നൽകിയിരുന്നു. ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. പ്രാദേശിക വിപണിയിലെ പണമൊഴുക്ക് മെച്ചപ്പെടുത്തുകയാണ് മറ്റൊരു ലക്ഷ്യം വെക്കുന്നത്.

അതേസമയം, ശൂറ കൗൺസിലിൽ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ അന്തിമ പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. 32 വനിതകൾ ഉൾപ്പെടെ 843 സ്ഥാനാർഥികളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ‘ഇൻതിഖാബ്’ ആപ്പിലൂടെയും തെരഞ്ഞെടുപ്പ് വെബ്‌സൈറ്റിലൂടെയുമാണ് ഇതിന് വേണ്ടി അപേക്ഷിക്കാൻ സാധിക്കുക. സ്ഥാനാർഥികളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ മൂന്നാണ് ഇതിന് വേണ്ടിയുള്ള തിയതി.

ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് നിയമത്തിലെ ആർട്ടിക്കിൾ 44 അനുസരിച്ച് സ്ഥാനാർഥികൾക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി പ്രചാരണങ്ങൾ നടത്താം. പിന്നീട് അന്തിമ പട്ടിക പ്രഖ്യാപിച്ച ശേഷം വേട്ടെടുപ്പ് നടക്കുന്ന അവസാന ദിവസം വരെ പ്രചാരണം നടത്താം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version