Gulf

ഒമാൻ പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക​ൾ​ക്ക് 90 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വിസയില്ലാതെ യാത്ര ചെയ്യാം

Published

on

മസ്കറ്റ്: ഒമാൻ പൗരൻമാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നു. 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓൺ അറൈവൽ വിസയിൽ ഒമാനിൽ ഉള്ളവർക്ക് യാത്ര ചെയ്യാം. 2024ലെ ഹെൻലി പാസ്‌പോർട്ട് സൂചിക പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് ഇക്കാര്യം വ്യക്തമാകുന്നത്. 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നാണ് പട്ടികയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

ആഗോളതലത്തിലുള്ള പട്ടികയിൽ 60 റാങ്ക് ആണ് ഒമാൻ സ്വന്തമാക്കിയിരിക്കുന്നത്. ഹെൻലി ഓപൺനെസ് സൂചികയിൽ ഒമാൻ 36 സ്ഥാനത്താണ് ഉള്ളത്. 105 രാജ്യക്കാർക്ക് വിസയുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കും. ഒമാനികൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ചില രാജ്യങ്ങൾ ഇവയാണ്, ബംഗ്ലാദേശ്,ബോസ്നിയ, അസർബൈജാൻ,ഇന്തോനേഷ്യ, ഈജിപ്ത്, ജോർജിയ, ഹെർസഗോവിന, ലബനൻ,എത്യോപ്യ, കിർഗിസ്താൻ, നേപ്പാൾ,ന്യൂസിലൻഡ്, കെനിയ, അർമേനിയ, ഫിലിപ്പീൻസ്, ശ്രീലങ്ക, തായ്‌ലൻഡ്, സിംഗപ്പൂർ, മാലദ്വീപ്, പാകിസ്ഥാൻ, തുർക്കി എന്നിവയാണ് ഈ രാജ്യങ്ങൾ.

ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിനാലണ് പാസ്പോർട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം പുറത്തുവിട്ട പട്ടികയിൽ ആറ് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ ഉള്ള രാജ്യങ്ങൾ ആയി മാറി. ആ രാജ്യങ്ങൾ ഇവയാണ്. ഇറ്റലി, ജപ്പാൻ, സിംഗപൂർ, സ്പെയിൽ, ഫ്രാൻസ്, ജർമനി. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.

പട്ടികയിൽ ഏറ്റവും താഴെ വരുന്ന രാജ്യം ആണ് അഫ്ഗാനിസ്താൻ. വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്ക് മാത്ര അഫ്ഗാനിസ്ഥാനികൾക്ക് പ്രവേസിക്കാൻ സാധിക്കുകയുള്ളു. അഫ്ഗാനിസ്ഥാൻ കഴിഞ്ഞാൻ തൊട്ടു പുറകിൽ ഉള്ളത് സിറിയ ആണ്. 29 രാജ്യങ്ങളിലേക്ക് സിറിയ വിസ ഉപോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. ഇറാഖ് 31 ഉം പാകിസ്താൻ 34 ഉം സ്ഥാനങ്ങൾ ആണ് സ്വന്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version