മസ്കറ്റ്: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ പിഴ അടക്കേണ്ടി വരും. 2,000 റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമായാണ് ഇത് മാറിയിരിക്കുന്നത്. സി പി എ ചെയര്‍മാന്‍ സാലിം ബിന്‍ അലി അള്‍ ഹകമാനിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.
ഇലക്ട്രോണിക് സിഗരറ്റുകളും ശീശകളും ഹുക്കകളും അനുബന്ധ ഉത്പന്നങ്ങളും ഒന്നും വിൽപ്പന നടത്തരുത്. ഇതിന്റെ പിഴ ഈടാക്കിയാൽ ആയിരം റിയാൽ പിഴ ഈടാക്കും. നേരത്തെ 500 റിയാലാണ് പിഴ ഈടാക്കിയിരുന്നത്. ഇതാണ് 1000 റിയാലിലേക്ക് മാറിയിരിക്കുന്നത്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പ്രതിദിനം 50 റിയാല്‍ വീതം പിഴ അടക്കേണ്ടി വരും. ഏറ്റവും ഉയര്‍ന്ന പിഴ 2000 ഒമാനി റിയാൽ ആയിരിക്കും എന്നാണ് ഉത്തരവിൽ പറയുന്നത്.
വിവിധ ഗവേണേറ്റുകളിൽ ഒമാൻ പരിശോധ ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനവുമായി എത്തിയിരിക്കുന്നത്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വെൽഫയർ വിഭാഗം സെക്യുരിറ്റി ആന്റ് സേഫ്റ്റി സർവീസസ് കോർപറേഷനുമായി സഹകരിച്ചാണ് രാജ്യത്ത് പരിശോധന ശക്തമാക്കിയിരിക്കുന്നത്. പരിശോധനയിൽ 66 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്.
ജനുവരി ഒന്ന് മുതൽ പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മസ്കറ്റ് അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി തൊഴിൽ നിയമ ലംഘകരെയാണ് മന്ത്രാലയം കണ്ടെത്തിയത്. തൊഴിലിടങ്ങളിലെത്തി പല സ്ഥലങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനകൾ നടന്നുവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉത്തരവുകളും നിയമങ്ങളും ലംഘിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്തുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്.
തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ബാത്തിന ഗവർണറേറ്റുകൾ, ദോഫോർ, എന്നിവിടങ്ങളിൽ കർശന പരിശോധനയാണ് നടത്തുന്നത്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി സഹായവുമായി സേഫ്റ്റി ആന്റ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗവുമായി സഹകരിച്ച് പരിശോധന നടത്തുന്നുണ്ട്. പരിശോധനയോട് സഹകരിക്കണമെന്നും നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.