Gulf

കോഴിക്കോട് സർവീസ് വർധിപ്പിക്കാൻ ഒരുങ്ങി ഒമാൻ എയർ

Published

on

മസ്കറ്റ്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഒമാൻ എയർ. ഒമാനിൽ നിന്നും കൂടുതൽ സർവീസുകൾ കോഴിക്കോട്ടേക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് സർവീസുകൾ ഉയർത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തത്.
ഇന്ത്യക്ക് പുറമെ യൂറോപ്യൻ നഗരങ്ങളിലേക്കും തായ്‌ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലക്കുമാണ് അധിക സർവീസുകൾ ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യൻ സെക്ടറുകളിൽ കോഴിക്കോട്ടേക്ക് മാത്രമാണ് അധിക സർവീസുകൾ ഒമാൻ എയർ നടത്തുന്നത്. മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക് ജൂൺ മൂന്ന് മുതൽ സർവീസ് ആരംഭിക്കും. പ്രതിവാരം 11 സർവീസുകൾ ആയിരിക്കും നടത്തുക. ഇപ്പോൾ ആഴ്ചയിൽ ഏഴ് സർവീസുകളാണുള്ളത്. മസ്കറ്റ്-കോഴിക്കോട് റൂട്ടിൽ തിങ്കൾ, ബുധൻ, വെള്ളി, ദിവസങ്ങളിൽ ഓരോ സർവീസ് വീതവും ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതവും ആണ് ഒമൻ എയർ നടത്തുക.

വേനൽ അവധിക്കും, ബലി പെരുന്നാളിനും നാട്ടിലേക്ക് പോകുന്നവർക്ക് ഇത് വലിയ ഗുണകരമാകും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും ഒമാനിലേക്ക് പോകുന്നവർക്ക് അധിക സർവീസകൾ ഏറെ ഗുണം ചെയ്യും. കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അധിക സർവീസുകൾ ഈ മാസം രണ്ട് മുതൽ ആരംഭിച്ചിരുന്നു.
ഇപ്പോൾ സർവീസ് ഇല്ലാത്ത സൂറിച്ചിലേക്ക് ഒക്ടോബർ അഞ്ച് മുതൽ പ്രതിവാരം മൂന്ന് സർവീസുകളും നടത്താൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version