ന്യൂ ഡല്‍ഹി: തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ. ഡല്‍ഹിയില്‍ 3.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനിലെ ചുരുവില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയും രേഖപ്പെടുത്തി. അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.
പലയിടത്തും മൂടല്‍മഞ്ഞ് കനത്തതോടെ കാഴ്ചാപരിധി 200 മീറ്റര്‍ വരെയായി ചുരുങ്ങി. ഇതേ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനിരുന്ന ആറ് വിമാനങ്ങള്‍ വൈകി. ഉത്തരേന്ത്യയില്‍ 20 തീവണ്ടികളാണ് വൈകിയോടുന്നത്. വരും ദിവസങ്ങളില്‍ ശൈത്യ തരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
മെഡിറ്ററേനിയന്‍ കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഫലമായി കഴിഞ്ഞ ദിവസം ശൈത്യ തരംഗത്തിന്റെ തീവ്രത കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ വീണ്ടും ശൈത്യം ശക്തി പ്രാപിക്കുമെന്ന് കാലവസ്ഥാ വകുപ്പ് നേരത്തേ തന്നെ അറിയിച്ചിരുന്നു.