Connect with us

U.A.E

പള്ളികളിലെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണം; പ്രഖ്യാപനവുമായി ഷാർജ

Published

on

ഷാർജ: ഷാർജ പള്ളികളിലെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണം വരുന്നു. മതപരമായ പൊതുപരിപാടികൾക്കാണ് പുതിയ നിയന്ത്രണം ഇറക്കിയിരിക്കുന്നത്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട നിയന്ത്രണം പുറത്തിറക്കിയിരിക്കുന്നത്. മുസ്‌ലിം പള്ളികളിലെ പ്രവർത്തനങ്ങൾക്കാണ് പുതിയ നിയന്ത്രണം.

പള്ളികൾക്കുള്ളിൽ നിരോധിച്ചതും നിയന്ത്രിച്ചതുമായ പരിപാടികൾ പൂർണ്ണമായും തടയും. മതപരമായ പരിപാടികൾക്ക് അനുമതി എടുക്കുന്നതിനുള്ള ചട്ടങ്ങളിൽ വലിയ തരത്തിലുള്ള മാറ്റം ആണ് വരുത്തിയിരിക്കുന്നത്. ഖുർആൻ, ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങൾ എന്നിവ അച്ചടിക്കുന്നതിൽ മുൻകൂർ അനുമതി സംബന്ധിച്ചും നിയന്ത്രണങ്ങൾ വിന്നിട്ടുണ്ട്. പള്ളി നിർമാണം, അറ്റകുറ്റപണി എന്നിവക്ക് മുൻകൂർ അനുമതി നൽകണം.

നിയമ ലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ, ഭരണപരമായ നടപടികൾ, മുസല്ലകളുടെ സംഘാടനം എന്നിവക്കെല്ലാം പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നു. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അതിന് ശേഷം ആണ് പുതിയ നിബന്ധന നിലവിൽ വന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ റസിഡൻസ് വീസ, ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ

Published

on

By

അബുദാബി ∙ യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20ദിർഹം മുതൽ പരമാവധി 20,000 ദിർഹം വരെ പിഴ.

 എമിറേറ്റ്സ് ഐഡി റജിസ്ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയയ്ക്ക് ദിവസേന 20 ദിർഹം ഈടാക്കും. പരമാവധി 1000 ദിർഹമാണ് ഈ ഇനത്തിൽ പിഴ ചുമത്തുക. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്പോർട്ട് നടപടികൾ പിആർഒ നിർവഹിക്കുക, കമ്പനി ഇ–ദിർഹം കാർഡ് ഉപയോഗിച്ച് പുറത്തുള്ളവരുടെ ഇടപാട് നടത്തുക, ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആർഒ കാർഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 500 ദിർഹം വീതമാണ് പിഴ.

 

 

Continue Reading

Gulf

ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്

Published

on

By

ദുബായ് : ബസ്സപകടത്തിൽപെട്ട് മരണം സംഭവിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി അബ്രഹാമിന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹംസ് (45 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ കോടതി വിധി ലഭിച്ചിരിക്കുന്നത്.

2020 ജൂലൈ 12 ന് ദുബൈ ശൈഖ് സായിദ് അൽ മനാറ പാലത്തിലൂടെ അബുദാബിയിലേക്ക് പോകുകയായിരുന്ന എബി സഞ്ചരിച്ച മിനി ബസ് ഡ്രൈവറായ പാക്കിസ്ഥാൻ സ്വദേശിയുടെ അശ്രദ്ധമൂലം സിമന്റ് ബരിയറിൽ ചെന്നിടിച്ചു തീപിടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാരായ 14 പേരിൽ എബിയുൾപ്പടെ 2 പേർ മരണപ്പെടുകയും ബാക്കി 12 പേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

ആവശ്യമായ മുന്‍കരുതലെടുക്കാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് പാകിസ്ഥാന്‍ സ്വദേശിക്കെതിരെ ദുബായ് പോലീസ് കേസെടുക്കുകയും ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തതിനു ശേഷം കേസ് വിശകലനം ചെയ്ത ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി മറ്റൊരാളുടെ ജീവനും സ്വത്തിനും ഹാനി വരുത്തിയതിന് ഇയാൾക്ക് മൂന്ന് മാസം തടവും ആയിരം ദിര്‍ഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹംസ് ദിയധനവും നൽകാൻ വിധിച്ചു.

എന്നാല്‍ പാക്കിസ്ഥാൻ സ്വദേശി ഈ വിധിക്കെതിരെ അപ്പീൽ പോകുകയുണ്ടായി. അപ്പീൽ ഹർജി പരിഗണിച്ച കോടതി അപകട കാരണമന്വേഷിക്കാൻ ടെക്‌നീഷ്യന്‍ വിദഗ്ധനെ നിയമിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാക്കിസ്ഥാൻ സ്വദേശിയുടെ അശ്രദ്ധയല്ല അപകടകാരണമെന്ന് ടെക്‌നീഷ്യന്‍ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിടുകയായിരുന്നു.

കുടുംബത്തിന്റെ ആശ്രയമായിരുന്ന എബിയുടെ മരണത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം തങ്ങൾക്കർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് പല നിയമസ്ഥാപനങ്ങളെയും അഭിഭാഷകരേയും സമീപിച്ചെങ്കിലും പ്രതിയെ ക്രിമിനല്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടതിനാല്‍ നഷ്ടപരിഹാഹത്തുക ലഭ്യമാകില്ലെന്ന് പറഞ്ഞു ഇവരുടെ കേസെടുക്കാതെ പറഞ്ഞു വിടുകയായിരുന്നു.

ശേഷം യുഎഇയിലെ ഒരു നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട് എബിയുടെ കുടുംബം കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേസ് തള്ളി പോകുകയായിരുന്നു.

3 വർഷങ്ങൾക്കിപ്പുറം ഇതേ അപകടത്തിൽപെട്ട ചില ആളുകളുടെ കേസ് യാബ് ലീഗൽ സർവീസസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്ത വിവരം അറിയാനിടയായ എബിയുടെ കുടുംബാംഗം പോൾ ജോർജ് യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. എബിയുടെ കുടുംബത്തിന്റെ പ്രതിസന്ധി മനസിലാക്കിയ അദ്ദേഹം കേസ് റീ ഓപ്പണ്‍ ചെയ്യുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചു. അപകടത്തില്‍ പെട്ട ബസ്സ് ഇൻഷുർ ചെയ്ത യുഎഇയിലെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇൻഷുറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് നൽകി.

മരണ സർട്ടിഫിക്കറ്റ്, ആക്സിഡന്റ് റിപ്പോർട്ട്, ക്രിമിനൽ വിധി പകർപ്പും അത് അന്തിമമാണെന്നതിനുള്ള സർട്ടിഫിക്കറ്റ്, വാഹനത്തിന്റെയും പരാതിക്കാരുടെ അനന്തരാവകാശം ഉറപ്പ് നൽകുന്ന രേഖകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയ രേഖകളുമായാണ് എബിയുടെ അഭിഭാഷകൻ കോടതിയില്‍ ഹാജരായത്.

രേഖകൾ സൂക്ഷ്മമായി നിരീക്ഷിച്ച കോടതിക്ക് അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്തു തെറ്റു സംഭവിച്ചിട്ടുണ്ടെന്നും ഇത് പരാതിക്കാരുടെ അനന്തരവകാശിയുടെ മരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. അത് കൊണ്ട് എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനി രണ്ട് ലക്ഷം ദിര്‍ഹംസ് (46 ലക്ഷം ഇന്ത്യന്‍ രൂപ) എബിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

Continue Reading

Gulf

ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം

Published

on

By

ദുബായ്: വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി ) വ്യക്തമാക്കി. ഈ വാർത്തകൾ വിശ്വസിക്കരുതെന്നും വിവരങ്ങൾക്ക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും ജിഡിആർഎഫ്എ -ദുബായ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

5 ദിവസത്തിൽ കൂടുതൽ വിസിറ്റ് വിസ ഓവർസ്റ്റേ ചെയ്യുന്നവരെ അബ്സ്കോണ്ട് ചെയ്യുമെന്നും അവരുടെ പേരുകൾ കരിമ്പട്ടികയിൽ ചേർക്കുകയും രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യുമെന്ന വ്യാജ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദുബായ് ഇമിഗ്രേഷന്റെ പേരിലാണ് ഈ വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്

ജിഡിആർഎഫ്എ ദുബായ് അധികൃതർ ഈ വാർത്ത ഈ വ്യാജമാണെന്ന് അറിയിച്ചു . വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ടും മറ്റു വീസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും നേരിട്ടു ഓഫീസുമായോ, അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 8005111 ലെ ബന്ധപ്പെടണമെന്ന് ജി ഡി ആർ എഫ് എ ദുബായ് അഭ്യർത്ഥിച്ചു

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.