U.A.E

യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ ഇ​ള​വു​ക​ളും സ​മ്മാ​ന​ങ്ങ​ളും; വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം

Published

on

യുഎഇ: യാത്രക്കാർക്ക് പുതിയ ഇളവുകളും സമ്മാനങ്ങളും വൈവിധ്യമാർന്ന പരിപാടികളും പ്രഖ്യാപിച്ച് ഷാർജ വിമാനത്താവളം. വേനൽക്കാല സീസണിന്‍റെ ഭാഗമായാണ് പരിപാടികൾ സംഘിടിപ്പിച്ചിരിക്കുന്നത്. ആകർഷകമായ വിവിധ പരിപാടികളാണ് വിമാനത്താവള അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്ന എല്ലാ പ്രായത്തിലുള്ള യാത്രക്കാർക്കും മികച്ച യാത്രാ അനുഭവം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം. ആഗസ്റ്റ് 22 വരെ നീളുന്ന കാമ്പയിൻ ആണ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ യാത്ര ആകർഷകമാക്കാൻ വേണ്ടി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. തടസ്സമില്ലാത്ത യാത്രാനുഭവങ്ങൾ നൽകുക.

അതേസമയം, കഴിഞ്ഞ വർഷം യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റോഡപകടങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോൾ അപകടത്തിൽപ്പെട്ടവരിൽ കൂടുതലും യുവാക്കളും പുതുതായി ലൈസൻസ് നേടിയവരുമാണെന്ന് പഠന റിപ്പോർട്ട്. 2022ൽ 3945 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 13 ശതമാനം അപകടങ്ങളും സംഭവിച്ചത് യുവാക്കളുടെ അശ്രദ്ധമൂലമാണ്. കഴിഞ്ഞ വർഷം 530 അപകടങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിലും യുവാക്കൾ തന്നെയാണ് കൂടുതലായി ഉള്ളത്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version