സൗദി: സൗദിയിൽ പുതിയ ചാനൽ വരുന്നു. രാജ്യത്തിന്റെ 93-ാം ദേശീയ ദിനം ആയ സെപ്റ്റംബർ 23ന് സൗദി ദേശീയ ദിനത്തിൽ ചാനൽ പ്രവർത്തനം ആരംഭിക്കും. വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽ ദോസരിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
ഈ മാസം മുതൽ ആരംഭിക്കുന്ന ചാനലിൽ എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും പ്രവർത്തനങ്ങളും സംപ്രേഷണം ചെയ്യും. സൗദിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായാണ് ചാനൽ പ്രവർത്തിക്കുക. വിദ്യാഭ്യാസ, വിനോദ മേഖലകളില്‍ പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശികവും രാജ്യാന്തരവുമായ രാഷ്ട്രീയ, സാമ്പത്തിക മേഖലയിലും പരിപാടികൾ സംഘടിപ്പിക്കും.
രാജ്യത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുമാണ് പുതിയ ചാനൽ ലക്ഷ്യമിടുന്നത്. ചാനൽ ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ സിഇഒ മുഹമ്മദ് ബിൻ ഫഹദ് അൽ ഹാരിതി പറഞ്ഞു.
പുതിയ ചാനൽ ഇവന്റുകൾ നേരിട്ട് കവർ ചെയ്യുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തും. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെടുത്തി ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും ആവശ്യമായ ഒരുക്കങ്ങള്‍ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് ആണ് പ്രധാന ലക്ഷ്യം സർക്കാർ പിരിപാടികൽ എല്ലാ ചാനൽ വഴി പുറത്തുവിടും.