Business

ലോക സമ്പന്നരിൽ വീണ്ടും ഒന്നാമനായി എലൺ മസ്ക്

Published

on

കൊച്ചി: കഴിഞ്ഞ മാസങ്ങളിൽ വമ്പൻ ചെലവുചുരുക്കലും പിരിച്ചുവിടലുകളുമൊക്കെയായി എലൻ മസ്ക് വാർത്തകളിൽ നിറഞ്ഞിരുന്നു. ട്വിറ്ററിൻെറ ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടുകയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകുകയും ചെയ്തിരുന്നു. ട്വിറ്ററിൻെറ പ്രതിമ മുതൽ സാൻഫ്രാൻസിസ്കോ ഓഫീസിലെ ഉപകരണങ്ങളും പിസ ഓവനും ഒക്കെ ലേലത്തിൽ വിറ്റു. എന്തായാലും ചെലവുചുരുക്കലിന് ശേഷം എലൻ മസ്ക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലോക സമ്പന്ന പട്ടികയിൽ വീണ്ടും മസ്ക് ഒന്നാമതെത്തി.

എലൻ മസ്കിൻെറ സമ്പത്തിൽ മുൻമാസങ്ങളേക്കാൾ 36 ശതമാനം വർധന. 2023 ഫെബ്രുവരി 28 -ൽ എലൻ മസ്കിൻെറ ആസ്തി 18,710 കോടി ഡോളറാണ്. ബർനാർഡ് അർനോൾട്ടിന്റെ ആസ്തി 18,530 കോടി ഡോളറാണ്. ടെ‍സ്‍ല ഓഹരി വില ഉയർന്നതാണ് എലൻമസ്കിനെ വീണ്ടും സമ്പന്നൻ ആക്കിയത്. ടെ‍സ്‍ല ഓഹരി വില 92 ശതമാനമാണ് കുതിച്ചുയർന്നത്. എങ്കിലും കഴിഞ്ഞ വർഷം നവംബറിനും ഡിസംബറിനുമിടയിൽ ടെസ്‌ല മേധാവിയുടെ ആസ്തിയിൽ 20,000 കോടി ഡോളറിലധികം കുറവുണ്ട്.

ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്ത് നഷ്ടമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ മാസം ടെ‍സ്‍ല ഓഹരി വില 20 ശതമാനം ഉയർന്നിരുന്നു. ഡിസംബറിൽ ലോക സമ്പന്നൻ എന്ന പദവി മസ്കിന് നഷ്ടമായിരുന്നു. ടെ‍സ്‍ല ഓഹരി വില ഇടിഞ്ഞതാണ് കാരണം. വീണ്ടും ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് മസ്കിന് തുണയായത്.

ടെസ്‍ല കൂടാതെ എലൻ മസ്കിൻെറ റോക്കറ്റ് നിർമാണ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂടിയാണ് മസ്‌ക് സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനിയായ ട്വിറ്റർ കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു. 2022 ഏപ്രിലിൽ, 4400 കോടി ഡോളറിന് ആണ് മസ്ക് ട്വിറ്റ‍ർ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. 2022 ഒക്ടോബറിൽ കരാർ അവസാനിച്ചു. ട്വിറ്ററിന്റെ സിഇഒ ആയി ചുമതലയേറ്റ ശേഷം മസ്‌ക് 3,700-ലധികം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. കമ്പനിയുടെ പകുതിയോളം ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version