സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വിനീത് ശ്രീനിവാസൻ നായകനായ ചിത്രം ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 13 ന് ഒ.ടി.ടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. നവാഗതനായ അഭിനവ് സുന്ദർ ചിത്രം സംവിധാനം ചെയ്തത്. നവംബര്‍ 11 നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ബ്ലാക്ക് കോമഡി ജേണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തിൽ സകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചിരിക്കുന്നത്.