Sports

മെസ്സി, എംബാപ്പെ, ഹാലണ്ട്; ഫിഫയുടെ മികച്ച താരത്തിനായി അന്തിമ മത്സരം

Published

on

സൂറിച്ച്: ഫിഫയുടെ 2023ലെ മികച്ച താരത്തിനുള്ള അന്തിമ താരപ്പട്ടിക പ്രഖ്യാപിച്ചു. ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, എർലിം​ഗ് ഹാലണ്ട് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരി​ഗണിക്കുന്നത്. 2024 ജനുവരി 15-ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും.

മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ തകർപ്പൻ പ്രകടനമാണ് എർലിം​ഗ് ഹാലണ്ടിനെ അന്തിമ പട്ടികയിൽ എത്തിച്ചത്. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20നുമിടയിൽ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി 33 മത്സരങ്ങളിൽ നിന്നായി 28 ​ഗോളുകൾ താരം അടിച്ചുകൂട്ടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ട്രബിൾ നേട്ടവും ഇക്കാലയളവിലാണ്.

ഫ്രഞ്ച് ഫുട്ബോൾ ടൂർണമെന്റായ ലീ​ഗ് 1ൽ പിഎസ്ജിയ്ക്കായി നടത്തിയ പ്രകടനമാണ് ലയണൽ മെസ്സിയെയും കിലിയൻ എംബാപ്പയെയും അന്തിമ പട്ടികയിൽ എത്തിച്ചത്. ഫിഫയുടെ കാലയളവിൽ 20 മത്സരങ്ങൾ കളിച്ച എംബാപ്പെ 17 ​ഗോളുകൾ നേടിയിരുന്നു. ലീ​ഗ് 1ൽ കൂടുതൽ അസിസ്റ്റുകൾ നൽകിയത് ലയണൽ മെസ്സിയായിരുന്നു. ഒപ്പം ജൂലൈയിൽ അർജന്റീനയ്ക്കായി 100 ​ഗോൾ എന്ന നേട്ടവും ലയണൽ മെസ്സി സ്വന്തമാക്കി.

മികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ ഐതാന ബോൺമതി, ലിൻഡ കെയ്സെഡോ, ജെന്നിഫർ ഹെർമോസോ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ലോകകപ്പ് നേടിയ സ്പെയിൻ ടീമിലും ലാ ലീ​ഗ നേടിയ ബാഴ്സലോണ ടീമിലും ബോൺമതി അം​ഗമായിരുന്നു. ബലോൻ ദ് ഓർ, യുവേഫ മികച്ച താരം എന്നിവ ബോൺമതിക്കാണ്.

അണ്ടർ 17 ലോകകപ്പും വനിതാ ലോകകപ്പും കളിച്ച താരമാണ് ലിൻഡ കെയ്സെഡോ. കോപ്പ അമേരിക്കയിൽ ​ഗോൾഡൻ ബോളും ലിൻഡ സ്വന്തമാക്കി. ലോകകപ്പ് നേടിയ സ്പെയിൻ താരമാണ് ജെന്നിഫർ ഹെർമോസോ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version