Sports

മെസ്സിപ്പട തോൽപ്പിച്ചത് 902-ാം റാങ്കുകാരെ; ഇന്റർ മയാമി എത്രാം സ്ഥാനത്ത്?

Published

on

ഫ്ലോറി‍ഡ: മേജർ ലീ​ഗ് സോക്കറിന്റെ പുതിയ സീസൺ വിജയത്തോടെ തുടങ്ങാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് മയാമിപ്പട റയൽ സാൾട്ട് ലേക്കിനെ തോൽപ്പിച്ചത്. വിജയത്തിലും മെസ്സിയെയും സംഘത്തെയും വിമർശിക്കാനാണ് എതിരാളികൾക്ക് താൽപ്പര്യം. ലോകറാങ്കിങ്ങിൽ 902-ാം സ്ഥാനത്തുള്ള ടീമിനെയാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയതെന്ന ആരോപണമാണ് വിമർശകർക്കുള്ളത്.

വിമർശകൾ പറയുന്നതു പോലെ ഫുട്ബോൾ ക്ലബുകളുടെ ലോക റാങ്കിങ്ങിൽ 902-ാം സ്ഥാനത്താണ് റയൽ സാൾട്ട് ലേക്ക്. വടക്കേ അമേരിക്കയിൽ 62-ാമതും അമേരിക്കയിൽ 15-ാം റാങ്കിലുമാണ് റയലിന്റെ സ്ഥാനം. എന്നാൽ ഇന്റർ മയാമി ലോകത്തിലെ ഫുട്ബോൾ ക്ലബുകളിൽ 1477-ാം സ്ഥാനത്താണ്. വടക്കേ അമേരിക്കയിൽ 109-ാമതും അമേരിക്കയിൽ 21-ാം സ്ഥാനത്തുമാണ്.

മെസ്സിയും സുവാരസും ഉൾപ്പെടുന്ന നിരയ്ക്ക് ഒരിക്കലും അനായാസം അല്ലായിരുന്നു ഈ വിജയം. ആദ്യ പകുതിയിൽ ഒമ്പത് ഷോട്ടുകൾ മയാമി താരങ്ങൾ പായിച്ചതിൽ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. റയലിന് നാല് ഷോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മത്സരം അവസാനിക്കുമ്പോൾ മയാമി 15 ഷോട്ടുകളാണ് ആകെ അടിച്ചത്. എന്നാൽ എതിരാളികളുടെ ഷോട്ടുകളുടെ എണ്ണം 17ലേക്ക് എത്തി. അതിൽ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്.

ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് റയലിന്റെ പരാജയത്തിന് ഒരു കാരണം. രണ്ടാം പകുതിയിൽ മയാമി പ്രതിരോധം വരുത്തിയ വീഴ്ചകൾ മുതലെടുക്കാനും റയലിന് കഴിഞ്ഞില്ല. ശക്തമായി പൊരുതിത്തന്നെയാണ് ഇന്റർ മയാമി മേജർ ലീ​ഗ് സോക്കറിലെ ആദ്യ മത്സരം വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version