India

മേഘാലയ-നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നാളെ

Published

on

മേഘാലയ-നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നാളെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. മേഘാലയയിലും നാഗാലാൻഡിലും ശനിയാഴ്ച വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിച്ചു. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഇരു സംസ്ഥാനങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മേ​ഘാ​ല​യ​യി​ലെ 60 അം​ഗ നി​യ​മ​സ​ഭ​യി​ലെ 59 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഐ​ക്യ​ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​മാ​യ എ​ച്ച്.​ഡി.​ആ​ർ ലി​ങ്ദോ മ​രി​ച്ച​തി​നാ​ൽ സോ​ഹി​യോ​ങ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വെ​ച്ചു. ഫെ​ബ്രു​വ​രി 27 ന് ​രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് മേ​ഘാ​ല​യ​യി​ലെ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി മാ​ർ​ച്ച് ര​ണ്ടു​വ​രെ അ​ട​ച്ച് മു​ദ്ര​വെ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​സ​മു​മാ​യു​ള്ള അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി അ​ട​ക്കാ​നും നി​ർ​ദേ​ശി​ച്ച​താ​യി സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ എ​ഫ്.​ആ​ർ. ഖാ​ർ​കോ​ങ് പ​റ​ഞ്ഞു. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ സ​ഞ്ചാ​രം നി​രോ​ധി​ച്ചു. വോ​ട്ടെ​ടു​പ്പി​നാ​യി 3419 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ സ​ജ്ജ​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version