Saudi Arabia

മക്കയിലും മദീനയിലും മാസ്ക് ധരിക്കണം; നിർദേശം പുറത്തിറക്കി പൊതുസുരക്ഷാ വകുപ്പ്

Published

on

മക്ക: മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും പ്രവേശിക്കുന്നവർ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ്. സൗദി പൊതു സുരക്ഷാ വകുപ്പിന്റെ ട്വിറ്റർ പേജിലൂടെയാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകത അധികൃതർ വ്യക്തമാക്കിയത്. മക്കയിലും മദീനയിലും എത്തുന്ന സന്ദർശകർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. എല്ലാവരും സുരക്ഷയുടെ കാര്യത്തിൽ മുൻഗണന നൽകണം. മറ്റുള്ളവരെ രോഗബാധയിൽ നിന്ന് സംരക്ഷിക്കുന്നതിന് എല്ലാവരും മാസ്ക് ധരിക്കുന്നത് ഗുണം ചെയ്യും.

അതേസമയം, മക്കയിലെത്തുന്ന സന്ദർശകരും തീർഥാടകരും മസ്ജിദുൽ ഹറാമിൽ കിടന്നുറങ്ങരുത്. ആവശ്യമായ മറ്റു സൗകര്യങ്ങൾ അതിനുവേണ്ടി പുറത്തു തയ്യാക്കിയിട്ടുണ്ടെന്നും കിടന്നുറങ്ങുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. മന്ത്രാലയം പുറത്തുവിട്ട വ്യവസ്ഥകളും നിർദേശങ്ങളും മുഴുവൻ തീർഥാടകരും പാലിക്കണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

തീർഥാടകരും സന്ദർശകരും ഹറമിലെ ഇടനാഴികളിലും നമസ്കാര സ്ഥലങ്ങളിലും കിടന്നുറങ്ങരുത്. ഭിന്നശേഷിക്കാർക്കുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തും, എമർജൻസി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തുള്ള ഉറക്കം വലിയ അപകടം ഉണ്ടാക്കും. അതിനാൽ ഇത്തരത്തിലുള്ള സ്ഥലങ്ങളിലെ ഉറക്കം ഒഴിവാക്കണം. മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version