Gulf

ദു:ഖങ്ങളെയും കണ്ണീരിനെയും മറികടന്ന് ജീവിതത്തിന്റെ മഹനീയമായ സൗന്ദര്യം ആസ്വദിയ്ക്കുന്നതാകണം: റഫീക്ക് അഹമ്മദ്

Published

on

ദുബൈ: സന്തോഷമുള്ള ജിവിതമാണുണ്ടാകേണ്ടതെന്നും ദു:ഖത്തെയും കണ്ണീരിനെയും മറികടന്ന് ജീവിതത്തിന്റെ മഹനീയമായ സൗന്ദര്യം ആസ്വദിക്കാൻ കഴിയണമെന്നും കവിയും ചലചിത്ര ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ്. ദുബൈ ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളോട് സംസാരിയ്ക്കുകയായിരുന്നു അദേഹം. എന്നാൽ ഇത്തരത്തിൽ സന്തോഷവും സമാധാനവുമില്ലാത്ത നിരവധി സ്ഥലങ്ങളും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളും ലോകത്തുണ്ടുണ്ടെന്നും അദേഹം ഓർമ്മിപ്പിച്ചു.

മറ്റുള്ളവരുടെ ഇല്ലായ്മയിലുള്ള സന്തോഷം ശ്വാശതമല്ല. നമ്മുക്കുള്ളത് മറ്റുള്ളവർക്ക് പങ്ക് വയ്ക്കുന്നതിലാണ്‌ നാം സന്തോഷം കണ്ടെത്തേണ്ടത്. ഇതാണ്‌ വിദ്യാഭ്യാസത്തിലൂടെ നേടേണ്ട അടിസ്ഥാന പാഠമെന്നും അദേഹം പറഞ്ഞു. കുട്ടികൾ പ്രകൃതിയിറങ്ങി ചെല്ലുകയും മണ്ണിനെയും മഴയേയും അറിയും ചെയ്യുകയെന്നതാണ്‌ വേണ്ടതെന്നും കവി പറഞ്ഞു. മനുഷ്യന്റെ സൃഷ്ടിയായ വലിയ കെട്ടിടങ്ങളെക്കാൾ മഹത്വം പ്രകൃതിയിലുള്ള ഒരു ചെറു കുന്നിനു പോലുമുണ്ടെന്നും. അതിനാൽ തന്നെ ആ പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിയ്ക്കുകയാണ്‌ ഏറ്റവും വലിയ പാഠമെന്നും അദേഹം കൂട്ടി ചേർത്തു

മലയാള വിഭാഗം അധ്യാപകൻ ജിജോ തോമസ് മാത്യു കവിയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി
സ്കൂൾ ചെയർമാൻ ഹാജി ജമാലുദ്ദിൻ എഴുതിയ സംസം എന്ന കവിതാ സമാഹരത്തിന്റെ പ്രസാധനം റഫീക്ക് അഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ യു.എ.യിലെ നടന്ന പോയറ്റിക്ക് ഹാർട്ട് പുരസ്ക്കാരത്തിന്‌ അർഹനായ അഹമ്മദ് ഹബീബിനെ ആദരിച്ചു, റഫീക്ക് അഹമ്മദിന്റെ കവിതയിലെ വരികൾ ഉപയോഗിച്ച് വിദ്യാർത്ഥിനിയായ സനിഹ ഷിംനാസ് നിർമ്മിച്ച ടൈപ്പോഗ്രാഫിക്ക് ചിത്രം കവിയ്ക്ക് കൈമാറി. സ്കൂൾ ഡയറക്ടർ ഡോ. സലിം ജമാലുദ്ദിൻ ഉപഹാര സമർപ്പണം നടത്തി. അധ്യാപകനായ മുഹമ്മദ് ഇബ്രാഹിം, മുഫീദ, യുസുഫ് കാരക്കാട് എന്നിവർ കാവ്യാവതരണം നടത്തി. പ്രിൻസിപ്പൾ ഡോ. ഷറഫുദ്ദീൻ താനിക്കാട്ട് സ്വാഗതവും സിന്ധുമനോഹരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version